തിരുവനന്തപുരം: ബിജെപിയിലേക്ക് പോകാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് നടൻ കൊല്ലം തുളസി പറഞ്ഞു. ശബരിമലയെക്കുറിച്ചുള്ള വിവാദ പരാമർശത്തെ ബിജെപി തന്നെ പിന്തുണച്ചില്ല. താൻ ഇപ്പോൾ പാർട്ടിയുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തില്‍ നിലവിലുള്ള കേസ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഒരു പ്രശ്നമുണ്ടായപ്പോൾ, എനിക്ക് എന്ത് സഹായം ആവശ്യമാണെന്ന് എന്നോട് ചോദിച്ചിട്ടില്ല. ഒരു പ്രാദേശിക നേതാവ് പോലും ഇക്കാര്യത്തിൽ ഇടപെട്ടില്ല. അതിൽ വലിയ സങ്കടമുണ്ട്. അത്തരമൊരു സമീപനം ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും തുളസി പറഞ്ഞു. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. പൊതുരംഗത്ത് സജീവമാകാന്‍ അതിയായ താത്പര്യമുണ്ട്.
ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് താരത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരന് പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയില്‍ നല്കിയ സ്വീകരണ വേളയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശങ്ങള്‍.
ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. ശുംഭന്മാരാണ് ശബരിമല വിധി പുറപ്പെടുവിച്ചതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply