- Malayalam Daily News - https://www.malayalamdailynews.com -

ടൂൾകിറ്റ് കേസ്: വാദം പൂർത്തിയായി; ദിഷ രവിയുടെ ജാമ്യാപേക്ഷ ഈ മാസം 23 ന് പരിഗണിക്കും

ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യാപേക്ഷ ഫെബ്രുവരി 23 ന് കോടതി പരിഗണിക്കും. കോടതിയില്‍ വാദം അവസാനിച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇന്ന് പ്രൊസിക്യൂഷന്‍ വാദിച്ചത്. ഏത് സാഹചര്യത്തിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് കോടതി ചോദിച്ചു. പിജെഎഫ് നിരോധിത സംഘടനയല്ലെന്ന് ദിഷയുടെ അഭിഭാഷകനും വാദിച്ചു.

ദിഷ കര്‍ഷക സമരത്തെ അനുകൂലിക്കുക മാത്രമാണ് ചെയ്തത്. ടൂള്‍ കിറ്റിലെ ഒരു കാര്യവും നിയമ വിരുദ്ധമല്ല. വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തതാണ് വലിയ കുറ്റമായി പറയുന്നത്. ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് സ്വന്തം നമ്പറില്‍ നിന്നാണ്.

ഗൂഢാലോചന നടത്താനാണ് ഉദ്ദേശമെങ്കില്‍ സ്വന്തം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമോ എന്നും ദിഷയുടെ അഭിഭാഷകന്‍ ചോദിച്ചു. ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഡല്‍ഹി വിട്ട് പോകാതിരിക്കാന്‍ തയ്യാറാണെന്നും ദിഷയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]