Flash News

പിന്‍‌വാതില്‍ നിയമനം: സമരപ്പന്തലില്‍ പിന്തുണയുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

February 20, 2021

തിരുവനന്തപുരം: പിന്‍‌വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സമരപ്പന്തലിലേക്ക് പി എസ് സി റാങ്ക് ജേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി എത്തി. കേരളത്തിലെ തൊഴില്‍‌രഹിതരായ യുവജനങ്ങളുടെ വേദന കാണാനുള്ള മനഃസ്സാക്ഷിയില്ലാത്തവരാണ് ഭരണാധികാരികള്‍ എന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി റാങ്ക് ജേതാക്കളെ കബളിപ്പിച്ച സര്‍ക്കാര്‍ പിഎസ് സിയെ നോക്കുകുത്തിയാക്കിയാണ് ഇത്രയധികം പിന്‍വാതില്‍ നിയമനങ്ങള്‍ ഇഷ്ടക്കാര്‍ക്കുവേണ്ടി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച വൈകിട്ട് 4.30ന് നടക്കും. എല്‍ജിഎസ്, സിപിഒ ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച നടക്കുക. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ സമരക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. എല്‍ജിഎസ്, സിപിഒ വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

മന്ത്രിമാരോ സർക്കാരിലെ ഉദ്യോഗസ്ഥരോ ചർച്ച നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. അതിനാൽ, ഔദ്യോഗിക തല ചർച്ചയുടെ തീരുമാനത്തിൽ അവർ ഉറച്ചുനില്‍ക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയില്‍ ഉന്നയിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സമരം തുടങ്ങി 26 ദിവസത്തിനുശേഷമാണ് ചർച്ച നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top