Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

കാമധേനു ഗോ വിജ്ഞാന പ്രചാര്‍ പരീക്ഷ: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കൂട്ടു നില്‍ക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

February 20, 2021

തിരുവനന്തപുരം: അന്ധവിശ്വാസം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ (യുജിസി) കാമധേനു പരീക്ഷയെയെന്നും അത് പിൻവലിക്കണമെന്ന് സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത് യുജിസിയോട് ആവശ്യപ്പെട്ടു. സർക്കാർ ഏജൻസിയായ രാഷ്ട്രീയ കാമധേനു കമ്മീഷൻ ഫെബ്രുവരി 25 ന് ‘കാമധേനു ഗോ വിജ്ഞാന പ്രചാർ പ്രസാർ പരീക്ഷ’ എന്ന പേരിൽ ഒരു ഓൺലൈൻ പരീക്ഷ നടത്തുന്നുണ്ട്. ഇതിനായി മലയാളമടക്കം വിവിധ ഭാഷകളിലെ പഠന സാമഗ്രികൾ തയ്യാറാക്കിയിട്ടുണ്ട്. തെളിവുകളോ യുക്തിയോ ശാസ്ത്രീയ അടിസ്ഥാനമോ ഇല്ലാത്ത അസംബന്ധങ്ങളുടെയും മണ്ടത്തരങ്ങളുടേയും ഒരു നീണ്ട പട്ടിക ഈ പുസ്തകങ്ങളിൽ ഉണ്ടെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പറഞ്ഞു.

നാടന്‍ പശുക്കളുടെ (അവയുടെ മാത്രം) സൂര്യനാഡി സുര്യപ്രകാശം ആഗിരണം ചെയ്ത് വൈറ്റമിന്‍- ഡി നിര്‍മിക്കുന്നു, പശുക്കളുടെ കണ്ണുകള്‍ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്, അവയുടെ അകിടില്‍ നിന്നു ചുരത്തുന്നത് അമൃതാണ്, അവയുടെ വാല്‍ ഉയര്‍ന്ന അദ്ധ്യാത്മിക മണ്ഡലങ്ങളിലേക്കു പോകുവാനുള്ള ചവിട്ടു പടിയാണ്, നാടന്‍ പശുക്കളുടെ പാല്‍ മനുഷ്യരെ അണു പ്രസരത്തില്‍നിന്ന് സംരക്ഷിക്കുന്നു, നാടന്‍ പശുക്കളുടെ (അവയുടെ മാത്രം) ഇളം മഞ്ഞ പാലില്‍ സ്വര്‍ണം കാണപ്പെടുന്നു, ഗോമാതാവില്‍ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവില്‍ ചേര്‍ത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊര്‍ജ തരംഗങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് തുടങ്ങിയവ പുസ്തകങ്ങളിലുള്ള അസംബന്ധ പ്രസ്താവനകള്‍ക്ക് ഉദാഹരണങ്ങളാണ്.

ഈ പുസ്തകത്തെ അടിസ്ഥാനമാക്കി പരീക്ഷയെഴുതാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ തലപ്പത്തിരിക്കുന്ന യുജിസി നിര്‍ദ്ദേശിക്കുന്നത് അത്യന്തം അപലനീയമായ നടപടിയാണെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രബോധത്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ഭരണഘടന നിലവിലുള്ള രാജ്യത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ അന്ധവിശ്വാസ പ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നത് അപമാനകരമാണ്. മതേതരവും ശാസ്ത്രാധിഷ്ഠിതവുമായി നിലനില്‍ക്കേണ്ട രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയെ കാവിവല്‍ക്കരിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. ഇന്ത്യയിലെ സര്‍വകലാശാലകളെയും വിദ്യാഭ്യാസത്തെയും ലോകത്തിനുമുന്നില്‍ ഇത് നാണം കെടുത്തും.

ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായ കത്ത് ഉടൻ പിൻവലിക്കണമെന്നും ബന്ധപ്പെട്ടവർ പരീക്ഷ റദ്ദാക്കാൻ ആവശ്യപ്പെടണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. അതേസമയം, ഇത്തരം അന്ധവിശ്വാസ പ്രചാരണം നിരസിക്കണമെന്ന് കേരള ശാസ്ത്രശാസ്ത്ര പരിഷത്ത് വിദ്യാർത്ഥികളോടും അധ്യാപകരോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top