Flash News

ബിജെപി സര്‍ക്കാരിന്റെ നയങ്ങൾ, പ്രവർത്തനങ്ങൾ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

February 21, 2021

ന്യൂയോര്‍ക്ക്: മുസ്‌ലിംകളോട് ആസൂത്രിതമായി വിവേചനം കാണിക്കുകയും സർക്കാരിനെ വിമർശിക്കുന്നവരെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന നിയമങ്ങളും നയങ്ങളും ഇന്ത്യയിലെ അധികാരികൾ സ്വീകരിക്കുന്നുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകക്ഷിയായ ഹിന്ദു ദേശീയവാദിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) സർക്കാരിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുൻവിധികൾ പൊലീസും കോടതികളും പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറി, മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ആക്രമിക്കാനും ദേശീയവാദ ഗ്രൂപ്പുകളെ പ്രാപ്തരാക്കുന്നു.

2021 ഫെബ്രുവരി 23 ന് ഡല്‍ഹിയില്‍ നടന്ന വർഗീയ അക്രമത്തില്‍, 53 പേര്‍ കൊല്ലപ്പെട്ടതിന്റെ വാർഷികം ആഘോഷിക്കുകയാണ്. അതിൽ 40 പേർ മുസ്ലീങ്ങളായിരുന്നു. ബിജെപി നേതാക്കൾ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർ ആക്രമണത്തിന് പങ്കാളികളാണെന്നുമുള്ള ആരോപണം നിലനില്‍ക്കേ, വിശ്വസനീയവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനുപകരം അധികൃതർ പ്രവർത്തകരെയും പ്രതിഷേധ സംഘാടകരെയും ലക്ഷ്യം വെക്കുകയാണ്.

മുസ്ലിംകളോട് കാണിക്കുന്ന പോലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും ദ്രോഹിക്കുന്നതായി കൂട്ടായ്മ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദമായ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നടത്തിയവരെ ലക്ഷ്യം വെച്ച് ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അഴിച്ചു വിട്ട ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കലാപങ്ങള്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ഹൂമന്‍ റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ചത്.

കലാപങ്ങള്‍ സംബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ക്കെതിരായ പരാതികളില്‍ പക്ഷഭേദമില്ലാതെയും വിശ്വസനീയവുമായ അന്വേഷണങ്ങള്‍ നടത്തുന്നതിനു പകരം ആക്രമണങ്ങളെ സഹായിക്കുന്ന നടപടികളാണ് പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സമരസംഘടനകളെയും പൗരാവകാശ പ്രവര്‍ത്തകരെയും), പോലെ ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുകയാണ്. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെ തീവ്രവാദി, ഭീകരവാദി ചാപ്പയടിച്ച് ഒതുക്കുകയാണെന്ന് ഇന്ത്യയില്‍ നടന്നുവരുന്ന കര്‍ഷക സമരങ്ങളെ സിഖ്‌ സായുധസംഘടനകളുമായി ബന്ധപ്പെ ടുത്തിയുള്ള കേന്ദ്രമന്ത്രിമാരുടെ പരാമര്‍ശങ്ങല്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് അക്രമാസക്ത ഹൈന്ദവ ദേശീയത വളര്‍ത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇത്തരം നടപടികള്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുകയും സമൂഹത്തില്‍ ആഴത്തിലുള്ള വിള്ളലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളുടെ മനസില്‍ ഭരണകൂടത്തോട് വലിയ തോതിലുള്ള അവിശ്വാസം വളര്‍ത്താന്‍ ഇത് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല മതഭ്രാന്തന്‍മാര്‍ക്ക് രാഷ്ട്രീയ കവചം തീര്‍ക്കുകയും ചെയ്യുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ദക്ഷിണേന്ത്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു. ഡല്‍ഹി കലാപത്തിനു പിന്നാലെ രജ്യത്തെ എല്ലാ നഗരങ്ങളിലും വലിയ പ്രകടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍, അതിനെയെല്ലാം മുസ്ലിം ചാപ്പകുത്തി ആക്ഷേപിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. സമരക്കാര്‍ ഇന്ത്യന്‍ ദേശീയത താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് സര്‍ക്കാരും ബി.ജെ.പി നേതാക്കളും ആരോപിക്കുന്നതായും മീനാക്ഷി ഗാംഗുലി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top