ഷാര്‍ജ: അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഷാർജ സാമ്പത്തിക വികസന വകുപ്പ് (എസ്ഇഡിഡി) ഒരു ജനപ്രിയ ഹൈപ്പർ മാർക്കറ്റ് അടപ്പിച്ചു. ജനത്തിരക്കേറിയതുമൂലമാണ് ഹൈപ്പർ മാർക്കറ്റും സലൂണും അടച്ചത്.
ഈ ഔട്ട്ലെലെറ്റുകൾക്കുള്ളിൽ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചത് ഇൻസ്പെക്ടർമാർ കണ്ടെത്തിയിരുന്നു. തന്നെയുമല്ല, സാമൂഹിക അകലവും പാലിച്ചില്ല.
ഷാർജ കോവിഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കിയതും മാളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഒരുമിച്ചു കൂടുന്നവരുടെ എണ്ണം കുറച്ചതുമാണ് അടച്ചുപൂട്ടൽ ഉത്തരവിന് കാരണമായതെന്ന് എസ് ഇ ഡി സി പറഞ്ഞു.
കോവിഡ് ലംഘനങ്ങൾ 80080000 എന്ന നമ്പറിലോ ഉപഭോക്തൃ സംരക്ഷണ വെബ്സൈറ്റ് www.shjconsumer.ae സന്ദർശിച്ചോ റിപ്പോർട്ട് ചെയ്യാൻ എസ്.ഇ.ഡി.ഡി ജീവനക്കാരോട് ആവശ്യപ്പെട്ടു.
അതിനിടെ, കോവിഡ് -19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് ദുബായ് എക്കണോമി ഒരു സ്ഥാപനം അടച്ചുപൂട്ടിക്കുകയും 31 പേർക്ക് പിഴ ചുമത്തുകയും ചെയ്തു. ശനിയാഴ്ച നടന്ന ഫീൽഡ് പരിശോധനാ വേളയിൽ മറ്റ് അഞ്ച് സ്ഥാപനങ്ങൾക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകി.
കോവിഡ് -19 പിസിആർ ടെസ്റ്റിംഗ് സേവനങ്ങൾ വിറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ദുബായ് എക്കണോമി ബിസിനസ് ബേ പ്രദേശത്തെ ഒരു ട്രാവൽ ഏജൻസി അടച്ചുപൂട്ടി. വാട്ട്സ്ആപ്പ് വഴി സേവനങ്ങളെ പ്രോത്സാഹിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി.
നിയമലംഘനങ്ങൾ ദുബായ് കൺസ്യൂമർ ആപ്പ് അല്ലെങ്കിൽ ഹോട്ട്ലൈൻ 600545555 അല്ലെങ്കിൽ Consumerrights.ae എന്ന വെബ്സൈറ്റ് വഴി റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ജീവനക്കാരോട് അഭ്യർത്ഥിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply