Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ജീവനക്കാരെ ഇന്‍ഷ്വറന്‍സില്‍ ചേര്‍ത്ത് എം.പി. ട്രേഡേഴ്സ് മാതൃകയായി

February 22, 2021 , ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: തങ്ങളുടെ ജീവനക്കാരെ ഐ.സി.ബി. എഫിന്റെ ഇന്‍ഷ്വറന്‍സില്‍ ചേര്‍ത്ത് എം.പി. ട്രേഡേഴ്സ് മാതൃകയായി. ഭീമ ഇന്‍ഷ്വറന്‍സുമായി സഹകരിച്ച് ഐ.സി. ബി. എഫ്. നല്‍കുന്ന ഈ പദ്ധതി എല്ലാ ജീവനക്കാര്‍ക്കും, വിശിഷ്യാ താഴ്ന്ന വരുമാനക്കാരായ ജീവനക്കാര്‍ക്ക് വളരെ പ്രയോജനകരമാണ്.

ജീവനക്കാരാണ് സ്ഥാപനത്തിന്റെ ശക്തിയെന്നും അവരുടെ സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനമെന്നും എം.പി. ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടറും ഖത്തറിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. എം.പി. ഷാഫി ഹാജി പറഞ്ഞു.

എം.പി. ട്രേഡേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ മുഹമ്മദ് ഷാഫിയും ഡോ. എം.പി. ഷാഫി ഹാജിയും ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് രേഖകള്‍ ഐ.സി. ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈമാറി.

എം.പി. ട്രേഡേഴ്സിന്റെ ഈ നടപടി ഏറെ ശ്‌ളാഘനീയമാണെന്നും മറ്റു സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top