Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ നികുതി രേഖകള്‍ ന്യൂയോക്ക് പ്രൊസിക്യൂട്ടര്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു

February 22, 2021

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി രേഖകള്‍ ന്യൂയോര്‍ക്ക് പ്രൊസിക്യൂട്ടര്‍ക്ക് കൈമാറാനുള്ള ഉത്തരവ് തടയാനാകില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വിധിച്ചു. ട്രം‌പിനേറ്റ ഒരു പ്രഹരമായാണ് ഇതിനെ കാണുന്നത്. മുമ്പൊരിക്കൽ കോടതിയില്‍ ചോദ്യം ചെയ്ത ഒരു നീണ്ട നിയമപോരാട്ടത്തിന്റെ പര്യവസാനമാണ് സുപ്രീം കോടതിയുടെ ഈ നടപടി.

ട്രംപിന്റെ നികുതി രേഖകൾ പ്രോസിക്യൂട്ടറുടെ ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി പരസ്യമാക്കാന്‍ പാടില്ല എന്ന ഡിസ്ട്രിക്റ്റ് കോടതിയുടെ വിധിക്ക് തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഈ വിധി. തന്റെ നികുതി രേഖകൾ പരസ്യമാക്കുന്നതില്‍ നിന്ന് തടയിടാനായി ട്രംപ് നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. നികുതി രേഖകളുടെ അന്വേഷണം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുശേഷം ട്രംപിന്റെ ജീവിതത്തിൽ ഒരു പ്രശ്നമായി മാറിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് ഇതിനെ “a fishing expedition” എന്നും “a continuation of the witch hunt” എന്നും “ചരിത്രത്തിലെ ഏറ്റവും വലിയ മന്ത്രവാദ വേട്ട”യാണെന്നും വിശേഷിപ്പിച്ചുകൊണ്ടിരുന്നു.

കേസിൽ നടപടിയെടുക്കാൻ സുപ്രീം കോടതി മാസങ്ങൾ കാത്തിരുന്നു. കേസിലെ അവസാനത്തെ രേഖകള്‍ ഒക്‌ടോബർ 19 നാണ് ഫയൽ ചെയ്തത്. എന്നാൽ, ട്രംപിനാല്‍ നിയമിക്കപ്പെട്ട മൂന്നു ന്യായാധിപന്മാരുള്‍പ്പെടുന്ന ബെഞ്ച് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ കാത്തിരുന്നു. ട്രംപിന്റെ പരാജയത്തോടുള്ള വെല്ലുവിളിയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സുപ്രീം കോടതി ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

വിധി പ്രസ്താവത്തിന് കാലതാമസത്തെക്കുറിച്ച് കോടതി ഒരു വിശദീകരണവും കോടതി നല്‍കിയിട്ടില്ല. ജസ്റ്റിസുമാരുടെ മുമ്പിലുള്ള നിയമപ്രശ്നത്തിൽ ട്രംപ് പ്രസിഡന്റായതിനാൽ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അറിയില്ല.

അന്വേഷണത്തിന്റെ ഭാഗമായി 2019 മുതൽ ട്രംപിന്റെ നികുതി രേഖകൾ തേടുന്ന മന്‍‌ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോർണി സൈറസ് വാൻസ് ജൂനിയറിന്റെ വിജയമാണ് കോടതിയുടെ ഉത്തരവ്. ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസുകൾക്കുമായി വളരെക്കാലമായി പ്രവർത്തിച്ചിരുന്ന മസാർസ് അക്കൗണ്ടിംഗ് സ്ഥാപനത്തിൽ നിന്നുള്ള രേഖകൾ ആവശ്യപ്പെട്ട് ഡെമോക്രാറ്റായ വാന്‍സ് ആജ്ഞാപത്രത്തിലൂടെ (subpoena) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആജ്ഞാപത്രത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് മസാര്‍സ് അക്കൗണ്ടിംഗ് സ്ഥാപനം പറഞ്ഞെങ്കിലും റിപ്പബ്ലിക്കനായ ട്രംപ് രേഖകള്‍ നല്‍കുന്നത് തടയാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അതനുസരിച്ച് രേഖകള്‍ നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിൽ സുപ്രീം കോടതിയുടെ ആജ്ഞാപത്രത്തിലൂടെ രേഖകൾ നേടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വാൻസിന്റെ ഓഫീസ് പറഞ്ഞിരുന്നു.

ട്രംപിന്റെ വ്യക്തിഗത, കോർപ്പറേറ്റ് നികുതികളുടെ എട്ട് വർഷത്തെ രേഖകളാണ് സൈറസ് വാന്‍സ് ജൂനിയര്‍ ആവശ്യപ്പെട്ടത്. റെക്കോർഡുകൾ ആവശ്യപ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ട്രംപ് ഓർഗനൈസേഷനിൽ നടക്കുന്നതും നടന്നുവന്നിരുന്നതുമായ ക്രിമിനല്‍ കുറ്റങ്ങളെക്കുറിച്ച് പരസ്യമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നതാണ്. അതുകൊണ്ട് രേഖകൾ ആവശ്യപ്പെടുന്നതിൽ തങ്ങളുടെ പക്ഷത്ത് ന്യായമുണ്ടെന്ന് പ്രോസിക്യൂട്ടർമാർ കഴിഞ്ഞ വർഷം സമർപ്പിച്ച ഒരു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ട്രംപുമായുള്ള വിവാഹേതര ബന്ധത്തെക്കുറിച്ച് 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മൗനം പാലിക്കാന്‍ അശ്ലീല നടിമാരായ സ്റ്റോമി ഡാനിയൽസ്, മോഡൽ കാരെൻ മക്‌ഡൊഗൽ എന്നിവർക്ക് ട്രം‌പിന്റെ വ്യക്തിഗത അഭിഭാഷകര്‍ വഴി പണം കൊടുത്തതും അന്വേഷണത്തിന്റെ ഭാഗമാണ്, ഇക്കാര്യങ്ങള്‍ ട്രംപ് നിഷേധിച്ചിട്ടുണ്ടെങ്കിലും.

ഇപ്പോള്‍ കോടതിയില്‍ നിന്നുള്ള ഉത്തരവ് ട്രംപ് നാമനിർദ്ദേശം ചെയ്ത ജസ്റ്റിസുമാരായ നീൽ ഗോർസുച്ച്, ബ്രെറ്റ് കാവനോഗ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചായിരുന്നു എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ട്രം‌പ് നാമനിര്‍ദ്ദേശം ചെയ്ത ജസ്റ്റിസ് ആമി കോണി ബാരറ്റിന് ഈ ഉത്തരവില്‍ പങ്കില്ല. കാരണം, അവരെ നിയമിക്കുന്നതിനു മുന്‍പുണ്ടായിരുന്ന അന്തരിച്ച ജസ്റ്റിസ് റൂത്ത് ബദർ ജിൻസ്‌ബർഗ് കൂടി ഉള്‍പ്പെട്ട ബെഞ്ചായിരുന്നു തീരുമാനം കൈക്കൊണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top