Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ടെക്സസിലെ അതിശൈത്യത്തിന്റെ മറവില്‍ അനധികൃത മനുഷ്യക്കടത്ത് സജീവമാകുന്നതായി റിപ്പോര്‍ട്ട്

February 22, 2021

ടെക്സസ്: ടെക്സസിലുണ്ടായ അതിശൈത്യം മുതലെടുത്ത് കള്ളക്കടത്തുകാർ മെക്സിക്കോയില്‍ നിന്ന് അനധികൃത മനുഷ്യക്കടത്ത് സജീവമാക്കുന്നതായി റിപ്പോര്‍ട്ട്.

താപനില അതിശക്തമായി താഴുകയും തന്മൂലം അപകടകരമായ സാഹചര്യങ്ങളുണ്ടായിട്ടും അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ ജീവന്‍ തന്നെ പണയം വെക്കുന്നതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറയുന്നു. സാൻ അന്റോണിയോയില്‍ ഒരു ഗ്യാസ് സ്റ്റേഷന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന റഫ്രിജറേറ്റഡ് ട്രക്കിൽ നിന്ന് രേഖകളില്ലാത്ത 100 കുടിയേറ്റക്കാർ വ്യാഴാഴ്ച ഓടി രക്ഷപ്പെട്ടതായി അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയില്‍ പട്രോളിംഗ് നടത്തിയിരുന്ന ഉദ്യോഗസ്ഥര്‍ കള്ളക്കടത്തുകാര്‍ വഴിയിലുപേക്ഷിച്ച കുറച്ചു പേരെ രക്ഷപ്പെടുത്തി. പിടിക്കപ്പെടുമെന്ന് തോന്നിയപ്പോഴാണ് അവരുടെ കൂടെ ഇറങ്ങിത്തിരിച്ചവരെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് പറഞ്ഞു. രക്ഷപ്പെടുത്തിയ ചിലര്‍ക്ക് തണുത്ത താപനിലയെത്തുടർന്ന് മെഡിക്കല്‍ സഹായം നല്‍കേണ്ടി വന്നതായും ഏജന്‍സി വക്താവ് പറഞ്ഞു.

ഇവിടെ പൂജ്യം താപനിലയാണ്, ഇപ്പോഴും മഞ്ഞുവീഴ്ചയുണ്ട്. മാത്രമല്ല, ഈ കാലാവസ്ഥയില്‍ ജീവന്‍ പണയം വെച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ ഏരെ ദുരിതമനുഭവിക്കേണ്ടി വരുമെന്ന ആശങ്കയുണ്ടെന്ന് ബെക്സാര്‍ കൗണ്ടി ഷെറീഫ് ജാവിയര്‍ സലാസര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് കുടിയേറ്റക്കാർക്കെതിരെ കര്‍ശന നിലപാടെടുത്ത നയത്തെ മാറ്റിമറിക്കാനുള്ള പദ്ധതികളാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ആസൂത്രണം ചെയ്യുന്നത്.

കോൺഗ്രസിലെ ഡമോക്രാറ്റുകളുടെ നിര്‍ദ്ദേശമനുസരിച്ച്, അമേരിക്കയില്‍ രേഖകളില്ലാതെ താമസിക്കുന്ന 11 ദശലക്ഷം കുടിയേറ്റക്കാരിൽ ഭൂരിഭാഗത്തിനും പൗരത്വത്തിനായുള്ള പാത വാഗ്ദാനം ചെയ്യുന്നുവെന്നും, കുടുംബാധിഷ്ഠിത കുടിയേറ്റത്തിനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാക്കുമെന്നും തൊഴിലാളി വിസ വിപുലീകരിക്കുമെന്നും അവകാശപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top