Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

February 22, 2021 , ബെന്നി പരിമണം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ (ഐ.എന്‍.എ) 2021-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്നു. ഇല്ലിനോയിയിലെ ഇന്ത്യന്‍
നഴ്സുമാരുടെ മുഴുവന്‍ സാന്നിധ്യവും ഉള്‍പ്പെടുത്തിക്കൊണ്ട് നഴ്സിംഗ് പ്രൊഫഷന്റെ എല്ലാ വളര്‍ച്ചയും ഉറപ്പാക്കാനുള്ള ദൃഢനിശ്ചയവുമായാണ് പുതിയ നേതൃത്വം മുന്നോട്ടു നീങ്ങുന്നതെന്ന് പ്രസിഡന്റ് ഷിജി അലക്‌സ് പറഞ്ഞു.

മീറ്റിംഗില്‍ നിമ്മി ടോം (ആര്‍.എന്‍) മുഖ്യ പ്രഭാഷകയായിരിക്കും. ഡോ. സാറാ ഈശോ (ന്യൂജെഴ്സി) പ്രത്യേക വിഭാഗത്തില്‍ ‘ബ്ലഡ് ക്ലോട്ടുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം’ എന്ന വിഷയത്തില്‍ സംസാരിക്കും.

പ്രസ്തുത പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരായി റോസ് വടകര, ജെസ്റ്റീന വെളിയത്തുമാലില്‍, ലൈജു പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഐ.എന്‍എയ്ക്കുവേണ്ടി പബ്ലിക് റിലേഷന്‍സ് കണ്‍വീനര്‍ ലൈജു പൗലോസ് അറിയിച്ചതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top