Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

കോവിഡ് വാക്‌സിനേഷൻ – ബോധവൽക്കരണ സെമിനാർ ശനിയാഴ്ച

February 23, 2021 , ജീമോൻ റാന്നി

ഹൂസ്റ്റൺ : മികവുറ്റ പ്രവർത്തനങ്ങളും കർമ്മ പദ്ധതികളും കൊണ്ട് അമേരിക്കയിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയ സ്ഥാനം പിടിച്ചു കഴിഞ്ഞ രണ്ടു പ്രമുഖ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ് ) അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (ഐനാഗ്) സംയുക്തമായി കോവിഡ് 19 വാക്‌സിനേഷൻ സംബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ആരംഭിക്കും.

മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ വച്ച് ( 1415, Packer Ln, Stafford, TX 77477) നടത്തപ്പെടുന്ന സെമിനാർ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിക്കും സംഘടിപ്പിക്കുന്നത്.

മെഡിക്കൽ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സുജിത് ചെറിയാൻ (എൽബിജെ ഹോസ്പിറ്റൽ അസിസ്റ്റന്റ് പ്രൊഫസർ) മുഖ്യ പ്രഭാഷണം നടത്തും. ഐനാഗ് പ്രസിഡണ്ട് ഡോ. അനു ബാബു തോമസ് മോഡറേറ്ററായ സെമിനാറിൽ അക്കാമ്മ കല്ലേൽ, പ്രിൻസി തോമസ് എന്നിവർ പാനലിസ്റ്റുകളായിരിക്കും. കോവിഡിന്റെ തുടക്കം മുതൽ ഇപ്പോൾ വാക്‌സിനേഷൻ സ്വീകരിക്കുന്ന വേളയിലും നിരവധി സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഇവിടെയും ഇന്ത്യയിലും ലോകത്തെല്ലായിടവും തന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സെമിനാറിന്റെ പ്രസക്തി വളരെ വലുതാണെന്ന് സംഘാടകർ പറഞ്ഞു. നിലവിൽ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ചുള്ള പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും വാക്‌സിൻ സ്വീകരിച്ചവർ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി ലഭിക്കുന്നതിനും സെമിനാർ ഉപകരിക്കുമെന്നും സംഘാടകർ അറിയിച്ചു.

വിജ്ഞാനപ്രദമായ ഈ സെമിനാറിൽ സംബന്ധിക്കുന്നതിന് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. മാഗിന്റെ ഫേസ്ബുക്ക് പേജിൽ കൂടിയും സെമിനാറിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

മാഗ് പിആർഓ ഡോ.ബിജു പിള്ള അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക് മാഗിന്റെ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

വിനോദ് വാസുദേവൻ (പ്രസിഡണ്ട്) – 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) – 713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) – 832 468 3322
റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) – 281 300 9777


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top