Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് മുന്നറിയിപ്പുമായി ചങ്ങനാശ്ശേരി അതിരൂപത

February 23, 2021

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചങ്ങനാശ്ശേരി അതിരൂപത കോണ്‍ഗ്രസ്സിന് മുന്നറിയിപ്പുമായി രംഗത്ത്. സഭയോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കരുതെന്നാണ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടിരിക്കുന്നത്. ദീപിക പത്രത്തിലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ലേഖനത്തില്‍ വ്യക്തമായി ആവശ്യപ്പെടുന്നു.

സമുദായത്തോട് കൂറില്ലാത്തവര്‍ പലപ്പോഴും സമുദായത്തിന്റെ പേരില്‍ ഇത്തരം സ്ഥാനങ്ങളില്‍ എത്താറുണ്ട്. അവര്‍ സമുദായത്തിന് എതിരായ നടപടികള്‍ എടുക്കുന്നു അത് ഒഴിവാക്കേണ്ടതുണ്ട്. സമുദായ വിരുദ്ധരെ ഒരിക്കലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണക്കരുത്. സമുദായ വിരുദ്ധ നിലപാടുകളും ആദര്‍ശങ്ങളും ഉള്ളവര്‍ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് സമുദായത്തിന് നന്‍മ ചെയ്യില്ലെന്ന് മാത്രമല്ല, ആപത്കരവുമായിരിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

വിശ്വാസം കൊണ്ടും ജീവിതം കൊണ്ടും സമുദായത്തോട് കൂറില്ലാത്തവരും ശത്രുതാ മനോഭാവത്തോടെ വിമര്‍ശിക്കുന്നവരുമായ ചില സമുദായംഗങ്ങള്‍ സമുദായ വിരുദ്ധത വളര്‍ത്തുന്നതായും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച നെഹ്‌റുവിന്റെ വിശാല വീക്ഷണം ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top