Flash News

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭ

February 23, 2021

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും ധാരണാ പത്രങ്ങളും റദ്ദു ചെയ്യണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു ഇടതു സര്‍ക്കാര്‍ എന്ന് ലത്തീന്‍ അതിരൂപതയുടെ മുൻ വികാരി ജനറലും സിബിസിഐ ലേബർ സെക്രട്ടറിയുമായ ഫാ. യൂജിൻ പെരേര വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ അടുത്ത കാലത്ത് പുറത്തിറക്കിയ കാര്‍ഷിക നയം പോലെയാണ് മത്സ്യബന്ധന കരാര്‍ എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരും. മുന്നണികളുടെ പ്രകടനപത്രികയില്‍ മത്സ്യബന്ധന മേഖലയുടെ പൂര്‍ണ്ണ അവകാശം മത്സ്യതൊഴിലാളിള്‍ക്കെന്ന് വ്യക്തമാക്കണമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.

കേരളത്തില്‍ ഏകദേശം 50-ലധികം മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ലത്തീന്‍ സഭയ്ക്കുള്ളത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായുള്ള ഇടതു സര്‍ക്കാരിന്റെ കരാര്‍ പുറത്തു കൊണ്ടുവന്നത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്ന കരാറാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ മനാക്കിയത്.

യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഷിപ്പിംഗ് & ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും തമ്മിലുള്ള ധാരണാപത്രം സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും അതിനാൽ റദ്ദാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്നും സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

400 ട്രോളറുകളും ഒരു കപ്പലും നിര്‍മിക്കാനായിരുന്നു ഇ.എം.സി.സിയും കെ.എസ്‌.‌ഐ.എന്‍.സിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണ് കേരളതീരത്തിനു സമീപമുള്ള ആഴക്കടലില്‍ നിന്ന് വന്‍തോതില്‍ ട്രോളിങിലൂടെ മത്സ്യബന്ധനം നടത്താനും അവ കടലില്‍ വെച്ചു തന്നെ സംസ്‌കരിച്ച് കയറ്റിയയ്ക്കാനുമുള്ള പദ്ധതിയുമായി വിദേശ കമ്പനി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. മലയാളികളുടെ നിയന്ത്രണത്തിലുള്ള ഈ കമ്പനി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനവുമായി മാത്രമാണ് ബന്ധപ്പെട്ടതെന്നും ഈ നീക്കത്തെപ്പറ്റി അറിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top