Flash News

ടൂൾകിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം അനുവദിച്ചു

February 23, 2021

ന്യൂഡൽഹി: കർഷകരെ പിന്തുണച്ച് സൃഷ്ടിച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തകയായ ദിഷാ രവിക്ക് ദില്ലി കോടതി ജാമ്യം അനുവദിച്ചു.

ഫെബ്രുവരി 23 വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടിരുന്ന ദിഷയെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമയുടെ മുമ്പാകെ ചൊവ്വാഴ്ച ഹാജരാക്കി. നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും ഒരേ തുകയുടെ രണ്ട് ജാമ്യ ബോണ്ടുകളുടേയും വ്യവസ്ഥയിൽ ജാമ്യം അനുവദിച്ചതിനാൽ പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി.

ഈ തുക അമ്പതിനായിരം രൂപയായി കുറയ്ക്കാന്‍ ദിഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ശേഖാരി അഭ്യർത്ഥിച്ചെങ്കിലും കോടതി അത് നിരസിച്ചു.

കേസിന്റെ അപൂർണ്ണവും വ്യക്തമല്ലാത്തതുമായ അന്വേഷണം കണക്കിലെടുത്ത്, മുൻ‌കാല കുറ്റകൃത്യ ചരിത്രമൊന്നുമില്ലാത്തതിനാല്‍ 22 കാരിയായ ദിഷ ജാമ്യ നിയമങ്ങൾ ലംഘിക്കപ്പെടാനുള്ള വ്യക്തമായ കാരണങ്ങളൊന്നും താൻ കാണുന്നില്ലെന്നും തന്റെ ഉത്തരവിൽ റാണ പറഞ്ഞു.

ഫെബ്രുവരി 20 ശനിയാഴ്ച, ദിഷാ രവിയുടെ ജാമ്യാപേക്ഷയെ എതിർത്ത വാദം കേൾക്കുന്നതിനിടെ, ദില്ലി പോലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, ഇത് ടൂൾകിറ്റിന്റെ മാത്രം കാര്യമല്ലെന്ന് ആരോപിച്ചു. ഇന്ത്യയെ അപമാനിക്കുകയും അസ്ഥിരത വരുത്തുകയും ചെയ്യുക എന്നതായിരുന്നു യഥാർത്ഥ പദ്ധതിയെന്ന് കോടതിയില്‍ വാദിച്ചു.

ജനുവരി 26 ന് ട്രാക്ടർ പരേഡിനിടെ തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങൾ ഉൾപ്പെടെ കർഷക പ്രസ്ഥാനത്തിന്റെ മുഴുവൻ സംഭവങ്ങളും ട്വിറ്ററിൽ പങ്കിട്ട ടൂൾകിറ്റിൽ വിവരിച്ച ആരോപണ പദ്ധതിക്ക് സമാനമാണെന്ന് പോലീസ് അവകാശപ്പെട്ടു.

ട്വിറ്ററിൽ കർഷകർക്ക് പിന്തുണ സമാഹരിക്കുക, ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്ന ഒരു രേഖയാണ് ഈ ടൂൾകിറ്റ് . കർഷക പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ഗ്രെറ്റ ഈ ടൂൾകിറ്റ് ട്വിറ്ററിൽ പങ്കിട്ടു.

ഈ ‘ടൂൾകിറ്റിൽ’ ഇന്ത്യയിൽ അസ്ഥിരത വ്യാപിപ്പിക്കുന്നതിനുള്ള ഗൂഢാലോചനാ പദ്ധതി ഉണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. ക്രിമിനൽ ഗൂഢാലോചന, ശത്രുത പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കർഷക പ്രസ്ഥാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് നിരവധി പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top