Flash News

മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി കടല്‍ യാത്ര നടത്തി

February 24, 2021

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാന്‍ അവരോടൊപ്പം കടല്‍ യാത്ര നടത്തി. കൊല്ലം വാടി തുറമുഖത്ത് നിന്ന് രാവിലെ യാത്ര തിരിച്ചു. ഒരു മണിക്കൂറോളം കടലിൽ ചെലവഴിച്ച ശേഷം രാഹുൽ കരയിലേക്ക് മടങ്ങി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടു കണ്ട് പഠിക്കാനാണ് അദ്ദേഹം അവരോടൊപ്പം കടല്‍ യാത നടത്തിയത്.

ചൊവ്വാഴ്‌ച സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി സമരപ്പന്തലുകളിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. രാത്രി എട്ടോടെ അപ്രതീക്ഷിതമായാണ് രാഹുൽ സമരപ്പന്തലിൽ എത്തിയത്. റോഡിൽ കിടന്ന് പ്രതിഷേധിക്കുന്ന സിപിഒ റാങ്ക് ലിസ്‌റ്റിൽ ഉള്ളവരുടെയും ഫോറസ്‌റ്റ് വാച്ചർ റാങ്ക് ഹോൾഡേഴ്‌സിന്റെയും കെഎസ്ആർടിസി ജീവനക്കരുടെയും സമരത്തിന് രാഹുൽ ഗാന്ധി ഐക്യദാർഢ്യം അർപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top