Flash News

അമേരിക്കന്‍ പൗരത്വ പരീക്ഷ പുതിയ രീതിയില്‍ നിന്നും പഴയതിലേക്ക് മാറ്റി ബൈഡന്റെ ഉത്തരവ്

February 24, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വ പരീക്ഷ ലളിതമാക്കി ബൈഡന്‍ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളില്‍ നിന്നും ഉയര്‍ന്ന പരാതിയും പരീക്ഷാര്‍ഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണു പഴയ രീതിയിലേക്ക് പരീക്ഷ മാറ്റിയത്. മാര്‍ച്ച് ഒന്നു 1 മുതല്‍ ഇത് പ്രാബല്യത്തിലാകും.

2020ല്‍ ട്രംപ് പരിഷ്ക്കരിച്ച പൗരത്വ പരീക്ഷക്ക് 128 ചോദ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 20 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 2008-ലെ പരീക്ഷാ സമ്പ്രദായമനുസരിച്ച് 100 ചോദ്യങ്ങളില്‍ നിന്ന് 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കുകയും വേണം. ഇതാണ് ബൈഡന്‍ ഭരണകൂടം തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.

മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം നിലവില്‍ വരുന്നതിനാല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ 2020 ലെയോ, 2008 ലെയോ പരീക്ഷാ രീതി തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കും. 2020 ഡിസംബര്‍ 1 മുതല്‍ 2021 മാര്‍ച്ച് 1 വരെ അപേക്ഷിക്കുന്നവര്‍ക്കാണ് ഇതു ബാധകം.

പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സിറ്റിസണ്‍ഷിപ്പ് റിസോഴ്‌സ് സെന്റര്‍ (USCIS WEBSITE) ല്‍ നിന്നും ലഭിക്കും.

നിലവിലെ പരീക്ഷാ രീതി പ്രയാസമാണെന്നതിനാല്‍ അര്‍ഹമായ പലര്‍ക്കും പൗരത്വം നിഷേധിക്കപ്പെടുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

കൂടുതല്‍ പേര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുക എന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയമാണ് പൗരത്വ പരീക്ഷ കൂടുതല്‍ ലളിതമായ രീതിയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് പ്രേരിപ്പിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top