Flash News

ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡര്‍ ലിന്‍ഡാ തോമസിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു

February 24, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡറായി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. പ്രസിഡന്റ് ജൊ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്ത ലിന്‍ഡയുടെ നിയമനം സെനറ്റ് 20 വോട്ടുകള്‍ക്കെതിരെ 78 വോട്ടുകളോടെ അംഗീകരിച്ചു.

സത്യപ്രതിജ്ഞയ്ക്കുശേഷം ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന് ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കും. ക്യാബിനറ്റ് പദവിയാണ് അംബാസഡര്‍ക്ക് നല്‍കിയിട്ടുള്ളത്.

ആഗോളതലത്തില്‍ അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കാന്‍ ബൈഡന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ലിന്‍ഡ തോമസിന്റെ നിയമനമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അമേരിക്കന്‍ മൂല്യങ്ങളോടുള്ള കടപ്പാട് സൂക്ഷിക്കുന്ന, നല്ലൊരു നയതന്ത്രജ്ഞയാണ് യുഎസ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ലിന്‍ഡ തോമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1952 നവംബര്‍ 22 ന് ലൂസിയാനയിലെ ബേക്കറിലാണ് ലിന്‍ഡയുടെ ജനനം. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സനില്‍ നിന്നും പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഡപ്യൂട്ടി അസിസ്റ്റന്റ്. സെക്രട്ടറി (ബ്യൂറോ ഓഫ് പോപുലേഷന്‍ 2004-06), ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി (ആഫ്രിക്കന്‍ അഫയേഴ്‌സ് 2006-08) എന്നീ പദവികള്‍ കൂടാതെ പാക്കിസ്ഥാന്‍, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് പ്രതിനിധിയായി പ്രവര്‍ത്തിച്ച പരിചയവും ലിന്‍ഡയ്ക്കുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top