പ്രൊഫ. ഫിലിപ്പ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 നു ഡാളസില്‍

ഡാളസ്: ഡാളസില്‍ അന്തരിച്ച അലഹബാദ് കാര്‍ഷിക യൂണിവേഴ്‌സിറ്റി അദ്ധ്യാപകനും, കാര്‍ഷിക ശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫസര്‍ ഫിലിപ് ജേക്കബ്ബ് (തമ്പി – 70) സംസ്കാരശ്രുശൂഷ ഫെബ്രുവരി 24 ബുധനാഴ്ച ഉച്ചക്ക് 12:30-ന് നടക്കും.

കോട്ടയം ജില്ലയില്‍ എന്‍. ജി. ചാക്കോ-ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുമ്പനാട് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം അലഹബാദ് കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് ബിരുദം നേടി. കോളേജ് പഠന കാലത്ത് കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം, ഈ കലാലയത്തിലെ ബാസ്കറ്റ്‌ബോള്‍ ടീം അംഗം കൂടിയായിരുന്നു. വിദ്യാഭ്യാസാനന്തരം ഇതേ കോളേജിലെ അഗ്രോണമി വിഭാഗത്തിലെ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബഹുമാനിതനും, പ്രിയങ്കരനുമായിരുന്ന ഇദ്ദേഹത്തിനു, അവര്‍ “പയ്യാസാര്‍’എന്ന വിളിപ്പേരു നല്‍കി. അദ്ധ്യാപകവൃത്തിയില്‍ ആയിരിക്കുമ്പോള്‍ അഗ്രോണമി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുമായി കേരളത്തിലെ റബ്ബര്‍, തേയില, കൊക്കോ, കാപ്പി മുതലായവയുടെ തോട്ടങ്ങള്‍ സന്ദര്‍ശിക്കുവാനും, അവയുടെ സംസ്കരണത്തെ കുറിച്ച് പഠിപ്പിക്കുന്നതിലും താന്‍ സമയം കണ്ടെത്തിയിരുന്നു. തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമ്പോള്‍ അഗ്രോണമി വിഭാഗത്തിന്റെ മേധാവിയായും, കോളേജിന്റെ ആക്ടിംഗ് പ്രിന്‍സിപ്പാളായും സുസ്തര്‍ഹ്യ സേവനം ചെയ്തിരുന്നു.

1998 -ല്‍ കുടുംബമായി അമേരിക്കയിലേക്ക് താമസം മാറ്റിയ പ്രൊഫസര്‍, ഡാളസ് സിറ്റിക്ക് സമീപ പ്രദേശമായ മര്‍ഫിയില്‍ സ്ഥിര താമസമാക്കി.കോട്ടയം ഹെവന്‍ലി ഫീസ്റ്റ് ശുശ്രൂഷകന്‍ തങ്കു ബ്രദറിന്റെ സഹോദരി ബിനുവാണു, ഇദ്ദേഹത്തിന്റെ ഭാര്യ.
മക്കള്‍: സൂസന്‍, ഗ്രേയ്‌സ്, ബിന്നി.

ഭൗതീക സംസ്കാരം ഫെബ്രുവരി 24 ബുധനാഴ്ച, ഗാര്‍ലന്‍ഡിലുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലി, സഭയുടെ നേതൃത്വത്തില്‍ നടക്കും. സംസ്കാര ശുശ്രൂഷകള്‍ www.provisiontv.in ല്‍ തത്സമയം ദര്‍ശിക്കാവുന്നതാണു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ കുഞ്ചാണ്ടി വൈദ്യന്‍. (732) 742 9376

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment