ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഓസ്റ്റിന്‍ (ടെക്സസ്): ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഓസ്റ്റിന്റെ (INAA) ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

സംഘടനയുടെ പ്രഥമ മീറ്റിംഗും ഔദ്യോഗിക ഉദ്ഘാടനവും ഫെബ്രുവരി 28 വൈകീട്ട് 5:00 മണിക്ക് സൂമിലൂടെയാണ് വിവിധ കലാപരിപാടികളോടെ നടത്തുന്നത്. നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (നൈന) യുടെ ചാപ്റ്ററായി പ്രവര്‍ത്തിക്കത്തക്ക വിധത്തിലാണ് INAA രൂപീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്റെ സ്ഥാപക പ്രസിഡന്റ് മേരി റോയ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍, നൈനയുടെ നാഷണല്‍ പ്രസിഡന്റ് ഡോ. ലിഡിയ ആല്‍ബക്കര്‍കി പ്രഭാഷണം നടത്തും. നൈന നാഷണല്‍ സെക്രട്ടറി സുജ തോമസ് പുതുതായി ചുമതലയേല്‍ക്കുന്ന ഭരണസമിതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. നൈന നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് നഴ്സിംഗ് മേഖലയിലെ തുടര്‍ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങള്‍ അവതരിപ്പിക്കും. കൂടാതെ, നൈന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേല്‍ മുഖ്യാതിഥിയായി സമ്മേളനത്തില്‍ പങ്കെടുക്കും.

അസംഘടിതരായിരുന്ന ഓസ്റ്റിനിലെ ഇന്ത്യന്‍ നഴ്സുമാര്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ഈ സംഘടനയുടെ ഭാരവാഹികള്‍ ഇവരാണ്: ആശാ സുരേഷ് (പ്രസിഡന്റ്), ബെന്‍സി മാത്യു (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാനി ജിബി പാറക്കല്‍ (വൈസ് പ്രസിഡന്റ്), ടിസ മാത്യു (സെക്രട്ടറി), റീന ജോസഫ് (ട്രഷറര്‍). സി. അന്നക്കുട്ടി പോട്ടക്കല്‍, ലിസമ്മ വര്‍ഗ്ഗീസ്, ബീന മാത്യു, മിനി തോമസ് എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി പ്രവര്‍ത്തിക്കും. ആഷാ ബോസ് (Education Committee Chair), എല്‍സ വര്‍ക്കി (Communication Committee Chair), ടിനു മാത്യു (Membership Committee chair) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മറ്റിയോട് ചേര്‍ന്ന് സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

കോവിഡ് വ്യാപനക്കാലത്ത് കര്‍മ്മനിരതരായിരുന്ന ഓസ്റ്റിനിലെ നഴ്സുമാര്‍ക്ക് പരസ്പരം അടുത്തറിയുവാനും, നഴ്സിംഗ് മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് പര്‌സപര സഹകരണത്തോടെ മുന്നേറുവാനുമുള്ള അവസരമാണ് ഈ സംഘടനയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പ്രസിഡന്റ് ആശാ സുരേഷ് അറിയിച്ചു. ഈ സംഘടനയുടെ രൂപീകരണത്തിനായി പ്രത്സാഹിപ്പിക്കുകയും നിര്‍ദേശങ്ങള്‍ തന്ന് സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നൈനയുടെ നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുന്നതായും ആശാ സുരേഷ് പറഞ്ഞു.

കലാപരിപാടികളും, ഉപകാരപ്രദമായ അറിവുകള്‍ പ്രദാനം ചെയ്യുന്ന മറ്റ് പരിപാടികളും കൊണ്ട് തങ്ങളുടെ പ്രഥമ സമ്മേളനം സമ്പന്നമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഈ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ടിസ മാത്യു അറിയിച്ചു.

Zoom Meeting Id: 840 9706 7438
Passcode: 198234
Date & Time : February 28th Sunday 5pm (Central Time).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News