അമേരിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍, പ്രത്യകിച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍, വീണ്ടും ടെസ്റ്റ് ചെയ്തു പണം തട്ടിയെടുക്കുന്ന അധികൃതരുടെ നടപടികളെ പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ സംഘടന ശക്തമായി അപലപിച്ചു.
മൂന്നു കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കില്‍ അവര്‍ ടെസ്റ്റിന്റെ പേരില്‍ ഒരാള്‍ക്ക് 1800 രൂപ തോതില്‍ 9000 രൂപ അടക്കേണ്ടതായി വരും, അത് പോലെ നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൊച്ചിന് വിമാനത്താവളത്തില്‍ അവരുടെ ബാഗുകളില്‍ നിര്‍ബന്ധിച്ചു പ്ളാസ്റ്റിക് കവര്‍ ചെയ്യിച്ചു ഓരോ യാത്രക്കാരനില്‍ നിന്നും 800 രൂപ വെച്ച് ഈടാക്കുന്നതായി ദോഹയിലെകുള്ള യാത്രക്കാരന് മാജിക് ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ അജി കുര്യാക്കോസ് പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലീമുമായി അദ്ദേഹത്തിന്റെ ദുരനുഭവം വിവരിച്ചു ഇതിനു വേണ്ടി ഒരു സംഘം ആളുകള്‍ എയര്‍പോര്‍ട്ടില്‍ തമ്പടിച്ചിരിക്കുകയാണെന്നും അപ്പോള്‍ തന്നെ പ്രസ്തുത വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ ചൂഷണം ചെയുന്ന ഇത്തരം നടപടിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കാണിച്ചു കേരള മുഖ്യ മന്ത്രി പിണറായി വിജയനും നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിനും കത്തെഴുതിയിട്ടുണ്ടെന്ന് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലിം, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, യു .എസ്. എ. കോഓര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news