മാര്‍ച്ച് ഏഴു മുതല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനിയുടെ (നാസ്) ജനറൽ മാനേജരെ അഭിസംബോധന ചെയ്ത സർക്കുലറിൽ, മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്‍ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല അൽ രാജി അറിയിച്ചു.
കുവൈറ്റ് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ സമയ സ്ലോട്ടുകൾ മാറ്റുന്നതിനുള്ള അപേക്ഷകൾ സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നൽകണമെന്നും സർക്കുലറിൽ പറയുന്നു.
എന്നാൽ വിദേശികളുടെ മടങ്ങിവരവിനായി വ്യോമമേഖല തുറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ രാവിലെ 4 മുതൽ രാത്രി 8 വരെയാണ് വീമാനത്താവളം പ്രവർത്തിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply