Flash News

കോവിഡ്-19 പരിശോധനയുടെ പേരില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ നയം അംഗീകരിക്കാനാവില്ലെന്ന് നവോദയ

February 24, 2021 , മുര്‍ഷിദ

ജിദ്ദ: കോവിഡ്-19 മഹാമാരി മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ ആർ.റ്റി.പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ചൂഷണം ചെയ്യുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ നിയമം അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു. ഇന്ത്യയിലെത്തുന്ന ‌പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.റ്റി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന നിബന്ധന പ്രവാസികളോടുള്ള അവഗണനാ മനോഭാവമാണെന്നും അവര്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രസ്തുത പരിശോധന നടത്താന്‍ ഏകദേശം 5000 ഇന്ത്യൻ രൂപയോളം വേണ്ടി വരും. ആ സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്നവര്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു പരിശോധന നടത്തണമെന്നത് നീതീകരിക്കാനാവുന്നതല്ല. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ അടക്കം ഈ വലിയ തുക കണ്ടെത്തേണ്ട ദുരവസ്ഥയിലാണ് ഇപ്പോൾ. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്.

ഒന്നുകിൽ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ സാധാരണ കോവിഡ് ടെസ്റ്റ് ഫലങ്ങൾ അംഗീകരിക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറായി നാട്ടിലെ ടെസ്റ്റുകൾ ഒഴിവാക്കണം. അതല്ലെങ്കിൽ യാത്രക്കാർ പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള ടെസ്റ്റ് നിബന്ധന ഒഴിവാക്കി നാട്ടിലെത്തുമ്പോൾ മാത്രം ടെസ്റ്റ് നടത്തിയാൽ മതി എന്ന് വെക്കണം.

തുടർച്ചയായി 72 മണിക്കൂറിനുള്ളിൽ ഇരട്ട ടെസ്റ്റുകൾ എന്ന അമിത ഭാരം പ്രവാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് നവോദയ ജിദ്ദ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top