ഇന്ത്യൻ സർക്കാർ നയങ്ങൾ ആസൂത്രിതമായി മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നു: എച്ച്ആർഡബ്ല്യു

“എല്ലാവരും ഒരുമിച്ച്,” “എല്ലാവർക്കുമുള്ള വികസനം,” “എല്ലാവരുടെയും വിശ്വാസം,” (sabka sath, sabka vikas, sabka vishwas), 2014 മുതൽ മിക്കവാറും എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യങ്ങളായിരുന്നു ഇവ.

എന്നാല്‍, ഏഴുവർഷം കഴിഞ്ഞിട്ടും നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്നും മാത്രമല്ല, നടപ്പാക്കിയ വാഗ്ദാനങ്ങളെല്ലാം ഹിന്ദുക്കള്‍ക്കു മാത്രം പ്രയോജനകരമായിരുന്നുതാനും. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണകക്ഷിയായ ബിജെപി പാർട്ടി വിവിധ നിയമങ്ങൾ സ്വീകരിക്കുകയും മതന്യൂനപക്ഷങ്ങളോടുള്ള വിവേചനം നിയമവിധേയമാക്കുകയും, 2014 ൽ അധികാരത്തിൽ വന്നതിനുശേഷം സർക്കാരിനെ വിമർശിക്കുന്നവരെ
രാജ്യദ്രോഹികളായി മുദ്രയടിക്കുകയും അവരെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന നടപടികളാണ് എടുത്തിരിക്കുന്നതെന്നു പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment