അഫ്ഗാനിസ്ഥാനില്‍ COVID-19 വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു

സുരക്ഷാ സേനയ്ക്കും ആരോഗ്യ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും ആദ്യം ഡോസുകൾ നൽകിക്കൊണ്ട് അഫ്ഗാനിസ്ഥാൻ ആദ്യത്തെ COVID-19 പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിച്ചു. യുദ്ധം തകർന്ന രാജ്യത്ത് അക്രമങ്ങൾ കുത്തനെ ഉയരുന്നതിനിടയിലാണ് ഈ പ്രചരണം.

അഫ്ഗാനിസ്ഥാനിൽ COVID-19 ന്റെ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച് ഒരു വർഷത്തിനുശേഷമാണ് രാജ്യം ഇപ്പോൾ ആദ്യത്തെ COVID-19 വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.

ഈ മാസം ആദ്യം ഇന്ത്യ സംഭാവന ചെയ്ത ആസ്ട്രാസെനെക്കയുടെ കോവിഡ് -19 വാക്സിൻ ഡോസുകൾ ആദ്യമായി ലഭിക്കുന്നത് വൈദ്യശാസ്ത്ര പ്രതിനിധികൾ, അഫ്ഗാൻ സായുധ സേന, പത്രപ്രവർത്തകർ എന്നിവര്‍ക്കാണ്.

മധ്യ-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്‌ഐഐ) നിന്ന് അഫ്ഗാനിസ്ഥാന് 500,000 ഡോസ് അസ്ട്രാസെനെക്ക വാക്സിനാണ് ലഭിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment