Flash News

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്

February 25, 2021 , ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ “Bold for change’ എന്ന് നാമകരണം ചെയ്തിരിക്കുന്ന വനിതാ ദിനാഘോഷ പരിപാടികള്‍ മാര്‍ച്ച് 6 ശനിയാഴ്ച വൈകിട്ട് 7:00 മണിക്ക് സൂമിലൂടെ നടത്തുന്നു.

കോവിഡ്-19 ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് ആഘോഷ പരിപാടികള്‍ സൂമിലൂടെ നടത്തുന്നത്. അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ വ്യക്തികള്‍ യോഗത്തെ അഭിസംബോധന ചെയ്യും.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും വനിതകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് വിമന്‍സ് ഫോറം വിവിധ പരിപാടികള്‍ ആസുത്രണം ചെയ്തു നടപ്പാക്കി വരുന്നത്.

പരിപാടിയുടെ ജനറൽ കോഓര്‍ഡിനേറ്റര്‍ റോസ് വടകരയും (708 662 0774), കോഓര്‍ഡിനേറ്റര്‍മാർ ആഗ്‌നസ് മാത്യു, ജെസ്സി റിന്‍സി, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം, ഡോ. സിബിള്‍ ഫിലിപ്പ്, ഷാനാ മോഹന്‍, ജോമോള്‍ ചെറിയതില്‍, ശ്രീദേവി പന്തള, ബ്രിജിറ്റ് ജോര്‍ജ്, സൂസന്‍ ഷിബു, സാറാ അനില്‍ എന്നിവരുമാണ്.

പരിപാടികളിലേക്ക് ഏവരേയും പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top