Flash News

ദുബായ് ബസ് അപകടത്തിൽ ഒമാനി ഡ്രൈവറുടെ ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ ഒരു വർഷമായി കുറച്ചു

February 25, 2021 , മുര്‍ഷിദ

ദുബായ്: 2019 ൽ 17 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒമാനി ബസ് ഡ്രൈവറുടെ ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ ഒരു വർഷമായി കുറച്ചെന്ന് എമറാത്ത് അൽ യൂം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

3.4 മില്യൺ ദിർഹം ബ്ലഡ് മണിയും 50,000 ദിർഹം പിഴയും നൽകാൻ ദുബായിലെ കോർട്ട് ഓഫ് കാസേഷൻ ഉത്തരവിട്ടു. നാടുകടത്തൽ ശിക്ഷ റദ്ദാക്കാനുള്ള തീരുമാനത്തിനും കോടതി അംഗീകാരം നൽകി.

2019 ജൂണിൽ ഉണ്ടായ അപകടത്തിൽ 17 തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

55 കാരനായ ഡ്രൈവർ മണിക്കൂറിൽ 94 കിലോമീറ്റർ വേഗതയിലായിരുന്നു ബസ് ഓടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനുവദനീയമായ വേഗതയുടെ ഇരട്ടിയിലധികമായിരുന്നു ഡ്രൈവര്‍ വാഹനം ഓടിച്ചത്.

അമിത വേഗത കാരണം ബസ് ഒരു ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡില്‍ തട്ടുകയും നിയന്ത്രണം വിട്ട് മെറ്റല്‍ ബാരിയറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ബസ്സിലുണ്ടായിരുന്ന 15 തൊഴിലാളികള്‍ സംഭവസ്ഥലത്തുവെച്ചും രണ്ട് പേർ പിന്നീട് ആശുപത്രിയില്‍ വെച്ചും മരണത്തിനു കീഴടങ്ങി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top