Flash News

അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി: സണ്ണി മാളിയേക്കൽ

February 25, 2021 , പി.പി. ചെറിയാന്‍

ഡാളസ്: അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതിയുയരുന്നു. അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപ്പെട്ട ഒരു നഴ്സിംഗ് ബിരുദധാരിയായ മലയാളി പെൺകുട്ടിയുടെ കഥയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കോതമംഗലം (നെല്ലിമറ്റം) മാറാഞ്ചേരി പുത്തത്ത് എം സി മത്തായിയുടെ മകൻ ബെന്നി മാത്യുവാണ് വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സന്ദര്‍ശക വിസയിൽ അമേരിക്കയിലെ നോർത്ത് കരോളിനയിൽ എത്തിയ ബെന്നിക്ക് ഒരു മലയാളിയുടെ റസ്റ്റോറന്റില്‍ ജോലി ലഭിക്കുകയും, 2014 മാർച്ച് 14ന് നോർത്ത് കരോളിനയിലെ ഓറഞ്ച് കൗണ്ടിയിൽ വച്ച് പോർട്ടോറിക്കൻ വംശജയായ വനേസ ലീ പെർഡോമോയെ വിവാഹം കഴിക്കുകയും ചെയ്തു.

2015-ല്‍ നിബന്ധനകളോടെ ഗ്രീൻകാർഡ് ലഭിച്ച ബെന്നി മാത്യൂസ് നാട്ടിലെത്തുകയും “എം ഫോർ മാരി ഡോട്ട് കോം” വഴി കൂത്താട്ടുകുളത്തെ ഒരു സാധാരണ കർഷക കുടുംബത്തിലെ, ബി എസ് സി നഴ്സിംഗ് പാസായ സാധു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ അവധിക്ക് ശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയ ബെന്നി പിന്നീട് 2016 ലാണ് നാട്ടിലേക്ക് വരുന്നത്. തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമോ എന്ന് ഭാര്യ ചോദിച്ചപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും “എന്റെ അപ്പയേയും അമ്മയേയും നോക്കാനാണ് നിന്നെ കല്യാണം കഴിച്ചത്” എന്ന് ഭീഷിണിപ്പെടുത്തി കോതമംഗലത്തെ വീട്ടിലാക്കി മൊബൈൽ ഫോൺ കൈക്കലാക്കുകയും ചെയ്തു. മാത്രമല്ല, പവർ ഓഫ് അറ്റോര്‍ണി വഴി വിവാഹ മോചനത്തിന് ശ്രമിക്കുകയും ചെയ്തു. സത്യാവസ്ഥ മനസ്സിലാക്കിയ കോടതി വിവാഹ മോചന കേസ് തള്ളുകയും ചെയ്തു.

തനിക്ക് സ്ത്രീധനമായി കിട്ടിയ 72 പവൻ സ്വാര്‍ണ്ണാഭരണങ്ങള്‍ വിറ്റു കിട്ടിയ തുക അമേരിക്കയിലേക്ക് കടത്തി ‘ഫാമിലി ഡോളർ’ എന്ന ഒരു ബിസിനസ് തുടങ്ങാന്‍ ബെന്നി ശ്രമിച്ചതായി പെൺകുട്ടി മനസ്സിലാക്കി. ഇതിനോടകം ചതി മനസ്സിലാക്കിയ നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ ബെന്നിക്കെതിരെ പരാതി കൊടുത്തു. പോലീസ് ബെന്നിയുടെ കോതമംഗലത്തെ വീട്ടിലെത്തി തെളിവെടുക്കുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

വിവാഹ തട്ടിപ്പ് നടത്തിയ ബെന്നിയുടെ വിവരങ്ങൾ എൻആർഐ സെല്ലിലേക്ക് അയക്കുകയും ലുക്കൗട്ട് നോട്ടീസ് വഴി ഇപ്പോൾ അറസ്റ്റിനുള്ള ശ്രമം നടന്നുവരുന്നു. ഡൽഹിയിലെ വനിതാ കമ്മീഷനും പരാതികൾ അയച്ചിട്ടുണ്ട്. കൃത്യമായ ഇടപെടലുകളിലൂടെ പോലീസ് ഡിപ്പാർട്ട്മെന്റ് എല്ലാ പഴുതുകളും അടച്ചാണ് ബെന്നിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്.

അമേരിക്കയില്‍ ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ഇതിനകം തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്തുന്നതിനും, അമേരിക്കൻ മലയാളി സമൂഹത്തിനു തന്നെ അപമാനകരമായ ഇത്തരം തട്ടിപ്പുകൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനു സഹായകരമായ അടിയന്തിര നടപടിയെടുക്കണമെന്നും അമേരിക്കൻ മലയാളി സമൂഹത്തോട് ഡാളസിലെ ആദ്യകാല പ്രവാസിയും, വ്യവസായ പ്രമുഖനും , സാമൂഹിക സാംസ്കാരിക പ്രവർത്തകനും, എഴുത്തുകാരനും, ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെക്സാസ് ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി മാളിയേക്കൽ അഭ്യർത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top