വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (കവിത): എ.സി. ജോര്‍ജ്ജ്

ഇതു ഞങ്ങള്‍ തന്‍ ജന്മഭൂമി… പുണ്യഭൂമി..
ഈ മണ്ണില്‍ ജനിച്ച.. മക്കള്‍…. ഞങ്ങള്‍…
ഞങ്ങള്‍ തന്‍…ചോര…നീരു…നിശ്വാസങ്ങള്‍…
തേങ്ങലായ്… തെന്നലായ്… അലിഞ്ഞലിഞ്ഞ് ചേര്‍ന്ന്…
തുടിച്ചു നില്‍ക്കുമീ മണ്ണില്‍ സത്യത്തിനായ്..നീതിക്കായ്…
ജീവിക്കാനായ്..പോരാടും..കര്‍ഷക..ജനകോടികള്‍..ഞങ്ങള്‍..
ഞങ്ങള്‍ തന്‍ചുടുചോര വീണ മണ്ണില്‍ ചോരനീരാക്കി…
മണ്ണില്‍ പണിയെടുക്കും… നെറ്റിയില്‍ വിയര്‍പ്പൊഴുക്കി…
മണ്ണിനെ പൊന്നാക്കി വിളവെടുക്കും കര്‍ഷകര്‍ ഞങ്ങള്‍…
ഈ മണ്ണില്‍ കിളിര്‍ത്ത നിത്യദേശസ്നേഹികള്‍ ഞങ്ങള്‍…
ഉപജീവനത്തിനായ്…നിരായുധ..സഹന സമരവീര്യ..
രണാങ്കണത്തില്‍… അണി അണിയായ്..നിര നിരയായ്..
എത്തും ഞങ്ങളെ ദേശദ്രോഹികളായ് മുദ്രയടിക്കും…
സര്‍ക്കാരില്‍ പിണിയാളുകളെ നിങ്ങളല്ലൊ ദേശദ്രോഹികള്‍
കോര്‍പ്പറേറ്റ് പിണിയാളന്മാരായ്… കിങ്കരന്മാരായ്…
പ്രവര്‍ത്തിക്കും.. അടിച്ചേല്‍പ്പിക്കും കാര്‍ഷികബില്ലുകള്‍
കര്‍ഷകരാം ഞങ്ങളെ…നൂലാമാലകളാല്‍..കെട്ടിയിടും..
വരിഞ്ഞുമുറുക്കും…നെഞ്ചത്തടിക്കും…കൊള്ളയടിക്കും…
കാര്‍ഷിക ഒളിയമ്പു ബില്ലുകള്‍ പിച്ചിചീന്തു… സര്‍ക്കാരെ
ഭൂരിപക്ഷ മതവര്‍ഗ്ഗീയ തീവ്രവിഷം… വിതറി…
വോട്ടുപിടിച്ച.. ജനാധിപത്യ വിരുദ്ധസര്‍ക്കാരെ…
മുട്ടുമടക്കില്ല…മണ്ണില്‍..വിരിഞ്ഞ…തീയില്‍..കുരുത്ത…
ഞങ്ങള്‍…വെയിലത്തു..വാടില്ലൊരിക്കലും…
ദേശഭക്തരാമീ..ലക്ഷങ്ങള്‍…കര്‍ഷക ലക്ഷങ്ങള്‍…
രാജ്യത്തിനായ് അന്നം വിളയിക്കുമീ കൈകള്‍…
ചുരുട്ടി….വിളിക്കും ഞങ്ങള്‍… ജയ്കിസാന്‍…ജയ്ജവാന്‍
രാജ്യം കാക്കും ജവാനോടൊപ്പം മുഴക്കും..ജയ്ജവാന്‍ ജയ് കിസാന്‍
നിരായുധരാം…രണപോരാളികള്‍ തന്‍ പാഥകള്‍ തടയും…
സമരം നിര്‍വീര്യമാക്കാന്‍…അടവു…..നയവുമായ്…
തുഗ്ലലക്ക് ഭരണ സംസ്കാരവുമായ് കോര്‍പ്പറേറ്റ്..
കുത്തകകള്‍ക്കെന്നും..വാരിക്കോരി..കൊടുക്കും…
കുട പിടിക്കും..ദരിദ്രലക്ഷങ്ങള്‍ തന്‍ നെഞ്ചത്തടിക്കും
തലതിരിഞ്ഞ സര്‍ക്കാരെ..കര്‍ഷക ബില്ലുകള്‍..
തുണ്ടു തുണ്ടാക്കി കശക്കി കശക്കി എറിയു..
ദേശസ്നേഹികളാം ഈ മണ്ണില്‍ മക്കളാം ഞങ്ങള്‍..
പൊരുതും ജീവിക്കാനായ് സത്യ..നീതി ധര്‍മ്മങ്ങള്‍ക്കായ്..
അന്ത്യം വരെ….ജയിക്കും വരെ…പൊരുതും…
ചോര നീരാക്കി ഞങ്ങള്‍ ഉരുവാക്കു.. മീ ഉല്പന്നം
ചൊളു വിലക്കടിച്ചെടുക്കുമീ.. കൊള്ള നീതിവിരുദ്ധ
കര്‍ഷക നെഞ്ചില്‍ തറക്കും… വയറ്റത്തടിക്കുമീ…
തേന്‍ മധുവില്‍ പൊതിഞ്ഞൊരാ ബില്ലുകളാം കൂരമ്പുകള്‍
ഭാരതാംബ തിന്‍ നെഞ്ചില്‍ ആൂഴത്തില്‍ആല്‍മാവില്‍..
തറക്കും… ഭാരതമക്കളെ… ഉണരൂ…. ഉണര്‍ത്തെഴുന്നേല്‍ക്കൂ…
അന്നം തരും കര്‍ഷകര്‍ക്കൊപ്പം. ഭാരതമക്കളൊപ്പം…
ജയ്… ജയ്… ഭാരത്… ജയ്… ജയ്… ജവാന്‍… ജയ്കിസാന്‍…
കളപ്പുരകള്‍…അറപ്പുരകള്‍… വിളകള്‍..കൈയ്യേറാന്‍..
കുത്തകകള്‍ക്ക് തീറെഴുതും സര്‍ക്കാരെ ലംഘിക്കും
ഞങ്ങളാ കാട്ടുനിയമം കട്ടായമീ വിയര്‍പ്പു വീണ മണ്ണ്
ചോരനീരാക്കിയ ഈജന കോടി കര്‍ഷകര്‍ ഞങ്ങള്‍
ജനജനഗണ..പാടി..മൂവര്‍ണ്ണ കൊടിയേന്തി..വരുന്നു ഞങ്ങള്‍..
വരുന്നു ഞങ്ങള്‍ കര്‍ഷക നീതി സമര രണാങ്കണത്തില്‍….

Print Friendly, PDF & Email

Related News

Leave a Comment