Flash News

പ്രവാസികളുടെ യാത്രാ നിബന്ധന; പ്രതിഷേധം അലയടിച്ച് കൾച്ചറൽ ഫോറം പ്രവാസി പ്രതിഷേധ സംഗമം

February 25, 2021 , കൾച്ചറൽ ഫോറം

പ്രവാസി പ്രതിഷേധ സംഗമത്തിൽ കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്‍റ് ഡോ. താജ് ആലുവ സംസാരിക്കുന്നു

ദോഹ: കോവിഡ് സാഹചര്യത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള പ്രവാസികൾക്കുമേൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിബന്ധനകള്‍ക്കെതിരെ ഖത്തറിലെ വിവിധ പ്രവാസി സംഘടനകളെ അണിനിരത്തി കൾച്ചറൽ ഫോറം പ്രവാസി പ്രതിഷേധ സംഗമം നടത്തി.

സംഗമത്തിൽ കൾച്ചറൽ ഫോറം പ്രസിഡന്‍റ് ഡോ. താജ് ആലുവ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധിയിൽ പെട്ട് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് പുതിയ നിബന്ധനകള്‍ തിരിച്ചടിയാണെന്നും സർക്കാർ ഔചിത്യബോധത്തോടെ വിഷയത്തെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യാത്ര ചെയ്യുന്നവർക്ക് എഴുപത്തിരണ്ടു മണിക്കൂറിനകം എടുത്ത ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിരിക്കെ നാട്ടിലെത്തിയാൽ സ്വന്തം ചിലവില്‍ വീണ്ടും ടെസ്റ്റ് എടുക്കണമെന്ന സർക്കാർ നിബന്ധന വിചിത്രമാണ്. കോവിഡും കോവിഡ് മരണവും വ്യാപകമായ അമേരിക്കയില്‍ നിന്നെത്തുന്നവർക്ക് ഈ കാര്യത്തില്‍ ഇളവും കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഗൾഫ് രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് രണ്ടു ടെസ്റ്റുകളുമെന്നത് ഗൾഫ് പ്രവാസികളോട് കാലാകാലങ്ങളില്‍ സർക്കാറുകൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയത്തിന്‍റെ ഭാഗമാണെന്നും സാധാരണക്കാരായ പ്രവാസികളെ സാമ്പത്തികമായും ശാരീരികമായും പ്രയാസത്തിലകപ്പെടുത്തുന്ന ഇത്തരം നിബന്ധനകള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവാസി സംഘടനകളും പൊതുജനങ്ങളും പ്രതിഷേധം തീർക്കേണ്ടതുണ്ടെന്നും സംഗമത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

കോയ കൊണ്ടോട്ടി (കെ എം സി സി), ആർ എസ് അബ്ദുൽ ജലീൽ (സി ഐ സി)വി സി മഷൂദ് (പ്രവാസി കോഓര്‍ഡിനേഷൻ കമ്മിറ്റി), ശശിധരൻ (തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി), അബ്ദുൽ ലത്തീഫ് നല്ലളം (ഖത്തർ ഇന്ത്യന്‍ ഇസ്ലാഹി സെൻറർ), അഹമ്മദ് കടമേരി (സോഷ്യല്‍ ഫോറം), അബ്ദുൽ ഗഫൂർ (നോർവ), എസ് എസ് മുസ്തഫ (യൂത്ത്ഫോറം ഖത്തർ), പ്രദീപ് മേനോന്‍ (ഫ്രണ്ട്സ് ഓഫ് തൃശ്ശൂര്‍), എ എസ് എം ബഷീർ (തളിക്കുളം അസോസിയേഷന്‍), സമീൽ (ചാലിയാര്‍ ദോഹ) തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. കൾച്ചറൽ ഫോറം സ്ട്രാറ്റജിക് അഡ്വൈസർ സുഹൈൽ ശാന്തപുരം സ്വാഗതവും ജനറല്‍ സെക്രട്ടറി മജീദലി നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top