- Malayalam Daily News - https://www.malayalamdailynews.com -

സ്ഫോടക വസ്തുക്കളുമായി ട്രെയിന്‍ യാത്രാക്കാരി പിടിയില്‍

[1]കോഴിക്കോട്: വന്‍ സ്ഫോടക ശേഖരവുമായി യാത്രക്കാരിയെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരിയില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. യാത്രക്കാരിയെ റെയില്‍‌വേ സ്പെഷ്യല്‍ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.

117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ എന്നിവയാണ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് പാലക്കാട് ആര്‍പിഎഫ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇവരെ ആര്‍പിഎഫും പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു.

ചെന്നൈ കട്പാടിയില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ തലശ്ശേരിയില്‍ നിന്ന് കിണര്‍ നിര്‍മ്മാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവര്‍ മൊഴി നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]