Flash News

ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി കിരണ്‍ അഹൂജ പേഴ്‌സണല്‍ മാനേജ്‌മെന്റ് ഓഫീസ് അധ്യക്ഷ

February 26, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി കിരണ്‍ അഹൂജയെ ഓഫീസ് ഓഫ് ദി പേഴ്‌സണല്‍ മാനേജ്‌മെന്റ് അധ്യക്ഷയായി പ്രസിഡന്റ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. ഫെബ്രുവരി 23-നാണ് ബൈഡന്‍ ഇവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതോടെ ബൈഡന്‍ ഭരണകൂടത്തില്‍ സീനിയര്‍ തസ്തികകളില്‍ ഇരുപതിലേറെ ഇന്ത്യന്‍- അമേരിക്കന്‍ വംശജര്‍ സ്ഥാനംപിടിച്ചു. അഹൂജയുടെ നിയമനം ഇനി സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.

ഗവണ്‍മെന്റ് ജീവനക്കാരുടെ നിയമനം നടത്തേണ്ടതും, അവരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവ ക്രമീകരിക്കേണ്ട ഉത്തരവാദിത്വമാണ് മാനേജ്‌മെന്റ് ഓഫീസില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ഒബാമ ഭരണത്തില്‍ ഒ.പി.എം ചീഫ് ഓഫ് സ്റ്റാഫ്, ബൈഡന്‍ ട്രാന്‍സിഷന്‍ ടീം മെമ്പര്‍ തുടങ്ങിയ തലങ്ങളില്‍ തിളങ്ങിയ അഹൂജ ഏഷ്യന്‍ അമേരിക്കക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന അഭിഭാഷക കൂടിയാണ്.

ജോര്‍ജിയയിലെ സവാനയില്‍ വളര്‍ന്ന അഹൂജയെ ഇന്ത്യയില്‍ നിന്നുള്ള ഒരു യുവ പോരാളിയെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെപ്പോലെ അഹൂജയും ചരിത്രപ്രസിദ്ധമായ ബ്ലാക്ക് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നാണ് ബിരുദം നേടിയത്. യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയയില്‍ നിന്നും അഹൂജ നിയമപഠനം പൂര്‍ത്തിയാക്കി.

നാഷണല്‍ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ വിമന്‍സ് ഫോറം സ്ഥാപക കൂടിയാണ് അഹൂജ. ബൈഡന്‍ നിയമിച്ച നീരാ ടണ്ടന്‍ ഒഴികെ ഒരൊറ്റ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും ഇതുവരെ സെനറ്റിന്റെ മുന്നില്‍ എത്തിയിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top