വിദേശത്ത് നിന്നെത്തുന്നവർക്ക് RTPCR ടെസ്റ്റ് സൗജന്യമാക്കിയത് സ്വാഗതാർഹം, പ്രവാസി പ്രതിഷേധങ്ങളുടെ വിജയം: കൾച്ചറൽ ഫോറം

ദോഹ: വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്ന നടപടി പ്രതിഷേധങ്ങൾക്കു വിധേയമായ പാശ്ചാത്തലത്തിൽ RTPCR ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാർ നടപടി സ്വാഗതാർഹവും പ്രവാസ പ്രതിഷേധനങ്ങളുടെ വിജയവുമാണെന്ന് കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം ഉൾപ്പടെ വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷധങ്ങളും ബന്ധപ്പെട്ടവർക്ക് നിവേദനവും നൽകിയിരുന്നു.

അതേ സമയം പ്രവാസി വിഷയങ്ങളെ ലാഘവത്തോടെ സമീപിക്കുന്നത് കൊണ്ടാണ് സർക്കാറുകൾക്ക് പ്രതിഷേധനങ്ങൾക്കൊടുവിൽ നിരന്തരം നയം തിരുത്തേണ്ടി വരുന്നത്. ഖത്തറിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് വിദേശത്തെ ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ്പ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ടെസ്റ്റിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അനുഭാവ പൂർവം പരിഗണിച്ച് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പ്രസ്താവനയിൽ കൂട്ടിചേർത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment