കൊച്ചി: യുപിയില്‍ ലൗ ജിഹാദിനെതിരെ യോഗി ആദിത്യനാഥ് നടപ്പിലാക്കിയ നിയമം കേരളത്തിലും നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ബിജെപി. അതിനായി തിരഞ്ഞെടുപ്പ് പ്രകടന പത്രികയും തയ്യാറാക്കുന്നു. ശബരിമലയില്‍ ആചാരനുഷ്ഠാനം സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സമിതി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന് കരട് പ്രകടനപത്രികയ്ക്ക് അന്തിമ രൂപം നല്‍കും.
ഹിന്ദു മത സംരക്ഷണമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ആ വിശ്വാസത്തെ വോട്ടാക്കി മാറ്റാനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പ്രകടന പത്രികയില്‍ ബിജെപി ഊന്നല്‍ നല്‍കുന്നത്. യുഡിഎഫ് പ്രഖ്യാപിച്ചതുപോലെ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് നാളിതുവരെയായി നിയമ നിര്‍മ്മാണം നടത്തിയില്ലെന്ന ചോദ്യത്തിന് സുപ്രീം കോടതിയുടെ അന്തിമ വിധി വരാത്തതുകൊണ്ടാണെന്നാണ് പ്രകടനപത്രിക കണ്‍വീനര്‍ കെഎസ് രാധാകൃഷ്ണന് പറയുന്നത്.
സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലൗ ജിഹാദ് വിഷയത്തിലും പ്രകടന പത്രികയില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകും. യുപി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ ലൗ ജിഹാദ് തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്നാണ് സമിതി പറയുന്നത്.
പിഎസ്സി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ചട്ടം കൊണ്ടുവരിക, യുണിവേഴ്സിറ്റിയിലടക്കം പൊതുമേഖലയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെല്ലാം ലാസ്റ്റ് ഗ്രേഡ് നിയമനത്തിനായി ഒറ്റ പരീക്ഷ, കാര്‍ഷിക മേഖലയില്‍ എല്ലാ സഹായവും നല്കാന് പ്രത്യേക അഥോറിറ്റി എന്നിവ അടക്കമുള്ള നിരവധി നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉണ്ടാകും. കരട് പത്രിക സമിതി ഉടന്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply