Flash News

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത ശബ്ദമുയരുന്നു; ഗുലാം നബി ആസാദിന് കശ്മീരില്‍ സ്വീകരണം

February 27, 2021

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത ശബ്ദമുയരുന്നു. സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കള്‍ ഇന്ന് ജമ്മുവില്‍ ഒത്തുകൂടുന്നു. കൂടാതെ, ഇന്ന് ഗുലാം നബി ആസാദിന് കശ്മീരില്‍ സ്വീകരണവും ഒരുക്കുന്നുണ്ട്. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജ് ബബ്ബര്‍ അടക്കമുള്ള കോണ്‍ഗ്രസിലെ വിമത സ്വരങ്ങളെല്ലാം ആ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ശശി തരൂര്‍ പങ്കെടുക്കുന്നില്ല.

23 നേതാക്കളും വളരെ ശക്തമായിട്ട് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്. ഇന്നലെ ഈ നേതാക്കളെല്ലാവരും ജമ്മുവില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവിടെ ഒരു എന്‍ജിഒയുടെ പേരില്‍ ഗുലാം നബി ആസാദിന് സ്വീകരണം നല്‍കുക എന്നതാണ് ഉദ്ദേശ്യം. ഗ്ലോബല്‍ ഗാന്ധി ഫാമിലി എന്ന പേരിലാണ് എന്‍ജിഒ ഇപ്പോള്‍ നിലവിലുള്ളത്. ഈ എന്‍ജിഒയുടെ അധ്യക്ഷനായിരിക്കുന്നത് ഗുലാം നബി ആസാദാണ്. അദ്ദേഹം തന്നെ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത് വിരോധാഭാസം.

കോണ്‍ഗ്രസിനുള്ളില്‍ അധ്യക്ഷ പദവി ലക്ഷ്യം വെച്ചുകൊണ്ട് ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളുടെ തുടക്കമായി മാറുകയാണ് ജമ്മുവിലെ ഈ പരിപാടി. ഇന്നലെ ജമ്മുവിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് ഗുലാം നബി ആസാദ് എത്തിയപ്പോള്‍ നൂറു കണക്കിന് ആള്‍ക്കാര്‍ അവിടെ വരികയും അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. അതായത് ഈ നേതാക്കള്‍ പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നു. ശശി തരൂരിനെ കൂടി കൊണ്ടുവരാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. എന്നാല്‍ ശശി തരൂര്‍ തിരുവനന്തപുരത്തായതുകൊണ്ട് ഇന്ന് ജമ്മുവിലെ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. പക്ഷേ കൂടുതല്‍ സ്ഥലങ്ങളില്‍ റാലി നടത്താന്‍ ഇപ്പോള്‍ ഈ നേതാക്കള്‍ ആലോചിക്കുന്നുണ്ട്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വലിയൊരു റാലി നടത്താന്‍ പദ്ധതിയുണ്ട്.

അതേസമയം ഔദ്യോഗികമായി കോണ്‍ഗ്രസ് ഈ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. ജമ്മുവിലെ പരിപാടിയ്ക്ക് ശേഷം ആലോചിച്ച് നിലപാട് വ്യക്തമാക്കിയേക്കും. എന്തായാലും ഈ തെരഞ്ഞെടുപ്പ് കാലത്ത് നല്ല കാഴ്ചകളല്ല കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ കാണുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top