Flash News

ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ)

February 27, 2021 , ജോണ്‍ ഇളമത

ഇന്ന് 2021 ഫെബ്രുവരി 27, “ശ്രീ ജോയന്‍ കുമരകം അന്തരിച്ചു” എന്ന വാര്‍ത്ത എന്നെ സങ്കടപ്പെടുത്തി, ഒപ്പം അത്ഭുതപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി നാലിന് അദ്ദേഹത്തിന്റെ 84-ാം ജന്മദിനത്തില്‍ ദീര്‍ഘമായി ഒരു സൗഹൃദ സംഭാഷണം നടത്തിയതാണ്. വളരെ വാചാലമായി പഴയകാര്യങ്ങളെപ്പറ്റിയും, സാഹിത്യത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും ഒക്കെ സംസാരിച്ചിരുന്നു. ഒരു ശിശുവിന്റെ മുഖഭാവവും, നിഷ്ക്കളങ്കതയുമൊക്കെ പ്രതിഫലിക്കുന്ന ഒരു “ചെറിയ വലിയ മനുഷ്യന്‍” എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കു തോന്നാറ്. കാലം ഒരു പ്രവാഹം പോലെ ആര്‍ക്കും ഒന്നിനും കാത്തു നില്‍ക്കതെ ഒഴുകിപ്പോകുമ്പോള്‍ നിര്‍വികാരതയോടെ ആ നല്ല സുഹൃത്ത് എന്നോട് എപ്പോഴും പറയായാറുള്ളതുപോലെ “എനിക്കുവേണ്ടി കൂടി പ്രാര്‍ത്ഥിക്കണേ” എന്ന് എന്നോട് പറയാറുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ശാന്തിയും സമാധാനവും നേരുന്നു.

ചിലപ്പോഴൊക്കെ അദ്ദേഹം എന്നെ “മത” എന്ന് വിളിച്ചിരുന്നു, എന്നോടുള്ള താല്പര്യംകൊണ്ട്. ഒരു ജിപ്‌സിയെപ്പോലെ നടന്നുനീങ്ങിയ ജോയന്റെ ജീവിതത്തിലെ അന്തര്‍ധാരകളില്‍ എന്നില്‍ കുറെ ഓര്‍മ്മയുണ്ട്. 94-ലെ ടൊറോന്റോയിലെ ഫോക്കാനയില്‍ സഹിത്യസമ്മേളനത്തിന്റെ ചുക്കാന്‍ പടിച്ചത് ഞാനാണ്. അന്നാണ് “ചിരിയരങ്ങ്” സാഹിത്യത്തോടൊപ്പം അമേരിക്കയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അന്ന് സാഹിത്യ ചര്‍ച്ചകളിലൂടെയും, ചിരിയരങ്ങിലൂടെയും പരിചയപ്പെട്ട കുറെ പ്രശസ്തരെ ഓര്‍ക്കട്ടെ. പ്രശസ്ത കവി ചെറിയാന്‍ ചെറിയാന്‍, രാജു മൈലപ്ര, മനോഹര്‍ തോമസ്, ജോയന്‍, ജയന്‍ കെസി, സിഎംസി, വളഞ്ഞവട്ടം അങ്ങനെ കുറേ സുഹൃത്തുക്കള്‍.

അതിനുശേഷം ഞങ്ങള്‍ അഞ്ചുപേര്‍ – മൈലപ്ര, മനോഹര്‍, ജോയന്‍, വളഞ്ഞവട്ടം, ഞാനും കൂടി ഞങ്ങളുടെ സീറോ മലബാര്‍ പള്ളിയില്‍ ഒരു ചിരിയരങ്ങ് സംഘടിപ്പിച്ചു. ജോയന്‍ സദസ്യരെ പൊട്ടിച്ചിരിപ്പിച്ചു. എന്നാലദ്ദേഹം പറഞ്ഞതു മുഴുവന്‍ മദ്യനിരേധനത്തെപ്പറ്റിയുള്ള കിടിലന്‍ ഫലിതങ്ങളാണ്. അതൊക്കെ കഴിഞ്ഞ് പള്ളി സെക്രട്ടറി ഞങ്ങള്‍ക്കു സമ്മാനിച്ചതോ! ഒരു ലിറ്ററിന്റെ ഒരു കുപ്പി ബ്ലാക്ക് ലേബല്‍! അത് ഞങ്ങള്‍ നാല്‌പേര്‍ എന്റെ വീട്ടിലിരുന്ന് ഇരുന്ന് മദ്യപിച്ചിരുന്നപ്പോള്‍ ജോയന്‍ പറഞ്ഞു – “മതേ! ഞാന്‍ മദ്യനിരോധനത്തെപ്പറ്റി പ്രസംഗിച്ചിട്ടും നമുക്കു കിട്ടിയ സമ്മാനം ഇതായിപ്പോയല്ലോ, നിങ്ങളാഘോഷിക്ക്, ഇളമതേടെ ഭാര്യ വെച്ച ഈ കുട്ടനാടന്‍ തറാവു കറി കൂടി ഇല്ലായിരുന്നേല്‍ ഞാനീ നിങ്ങടെ മുമ്പിലുള്ള “ബ്ലാക്ക് ലേബല്‍” എറിഞ്ഞു പൊട്ടിച്ചേനെ!

ശ്രീ ജോയന്‍ കുമരകത്തിന് നിത്യതയിലേക്ക് വിട!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top