കൈരളി ടിവിയിലെ ‘ഓര്‍മസ്പര്‍ശം’ സംഗീത പരിപാടി അമേരിക്കന്‍ എപ്പിസോഡുകള്‍ക്ക് പുറമെ കാനഡയില്‍ നിന്നും ആരംഭിക്കുന്നു

ടൊറന്റോ: മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കൻ മലയാളി പ്രേക്ഷകര്‍ക്കു വേണ്ടി കൈരളി ടിവി ഒരുക്കുന്ന ‘ഓര്‍മ്മസ്പര്‍ശം’ എന്ന സംഗീത പരിപാടി അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. അമേരിക്കൻ മലയാളി പ്രേക്ഷകരില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സംഗീതപരിപാടിയായ ‘ഓര്‍മ്മസ്പര്‍ശം’ അമേരിക്കന്‍ എപ്പിസോഡുകള്‍ക്ക് പുറമെ കാനഡയില്‍ നിന്നും ആരംഭിക്കുന്നു.

അമേരിക്കന്‍ മലയാളി ഗായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കിക്കൊണ്ട് സംപ്രേഷണം ചെയ്യുന്ന പരിപാടി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ ഗായകരുടെ ശബ്ദ സാനിധ്യം കൊണ്ട് സംഗീതാസ്വാദരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള ഓര്‍മസ്പര്‍ശം സംഗീത പരിപാടി അമേരിക്കന്‍ എപ്പിസോഡുകള്‍ക്ക് പുറമെ ഇപ്പോള്‍ കാനഡയില്‍ നിന്നും ചിത്രീകരണം ആരംഭിക്കുകയാണ്.

ഈ പരിപാടിയിൽ അവതരിക്കപ്പെടുന്ന ഓരോ മലയാള ഗാനവും ഗാനവും നിറം കലർന്ന ഓരോ ഓർമകളാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും ഓർമ്മകൾ. കഴിഞ്ഞ ഏതാനും നാളുകളായി അമേരിക്കൻ മലയാളികളുടെ ഓർമ്മകൾക്ക് നിറം പകർന്ന അവരുടെ ഓർമ്മകളുടെ മേൽ മൃതല തലമായ സ്പർശങ്ങൾ ഏൽപ്പിച്ച ആ സംഗീതാലാപന പരമ്പര ഇനി കളാണ് കാനഡയിലെ ഗായകർ ഓർമ്മ സ്പർശത്തിലൂടെ ആസ്വാദക ഹൃദയങ്ങളെ തൊട്ടുണർത്താനൊരുങ്ങുകയാണ്. കാനഡയിലെ സുപരിചതനായ മാത്യു ജേക്കബ് ചുമതലയിൽ കൈരളിടിവി ഒരുക്കന്ന ഈ പരിപാടിയിലേക്ക് കാനഡയിലെ വിവിധ പ്രൊവിൻസുകളിലെ പ്രിയ ഗായകരെ ഞങ്ങൾ ക്ഷണിക്കുന്നു.

ബെന്നി, അനുപ്രിയ, തെരേസ, ബിന്ദു, അജിമോള്‍, റിയാന, ഡിയാന, ബൈജു, ഡോ. വിദ്യ, സജ്‌ന, പിങ്കി, റോസ്മി, അശ്വിന്‍, ലിസ, ലിന്‍സി, ജയ്ദീപ്, റോണ്‍, അനശ്വര, ബന്‍ഷീ, എഡ്വിന, സിനോദ്, ജാസ്മിന്‍, മിക്കി, ജിന്റോ എന്നിവരാണ് പരിപാടിയിലെ ആദ്യ ഗായകര്‍. രേഷ്മ, ബിന്ദു എന്നിവരാണ് ഓര്‍മസ്പര്‍ശത്തിന്റെ അവതാരകര്‍.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോസ് കാടാപുറം (അമേരിക്ക) ഫോൺ: 914-954-9586, മാത്യു ജേക്കബ് (കാനഡ) ഫോൺ: 647-447-9349, Email mathew.rm@gmail.com (P), kairalitvnetworkcanada@gmail.com

Print Friendly, PDF & Email

Related News

Leave a Comment