അന്താരാഷ്ട്ര വനിതാ ദിനം; അറ്റ്‌ലാന്റ മലയാളികൾ ആഘോഷ തിമിർപ്പിൽ

അറ്റ്‌ലാന്റ: സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തിൽ പ്രാബല്യം തെളിയിച്ച വനിതകളുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ വനിതാ ദിനം ആഘോഷമായി, കേരളാ വനിതാ വേദി നടത്തുന്നതായിരിക്കും. ഗ്വിന്നറ്റ്‌ കൗണ്ടി ബോർഡ്‌ ഓഫ്‌ കമ്മീഷണേഴ്സ് ‌ ചെയർ വുമൺ നിക്കോൾ ഹെൻട്രിക്സൺ മുഖ്യാതിഥിയായി എത്തുന്ന ഈ ആഘോഷത്തിനു മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ആലപ്പുഴ മുൻ എംപി സി.എസ്‌. സുജാത, ആൾ ഇന്ത്യ മുസ്ലിം ലീഗ്‌ യൂത്ത്‌ വൈസ് പ്രസിഡന്റ്‌ ഫാത്തിമാ തഹലിയാ, മഹിളാ കോൺഗ്രസ്‌ സെക്രട്ടറി നിഷാ മോഹൻ എന്നിവർ പങ്കെടുക്കുന്നതായിരിക്കും.

ജോർജ്ജിയ ഇന്ത്യൻ നഴ്സസ് അസ്സോസിയേഷന്റെ (ജിന) ആഭിമുഖ്യത്തിൽ നടത്തുന്ന കോവിഡ്-19 വാക്സിനേഷൻ സെമിനാർ എല്ലാവർക്കും പ്രയോജനമാകും എന്ന് ‘ജിന’ പ്രസിഡന്റ് ഡോ. ദീപ്തി വർഗീസ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment