കെസി‌ആര്‍‌എം നോര്‍ത്ത് അമേരിക്ക മാര്‍ച്ച് 10 മീറ്റിംഗില്‍ പ്രൊഫ. ടി.ജെ ജോസഫ് സംസാരിക്കുന്നു; വിഷയം – ‘എന്റെ മതം’

കെസിആർഎം നോർത്ത് അമേരിക്കയുടെ മാർച്ച് 10 ബുധനാഴ്ച രാത്രി 9:00 മണിക്ക് (EST) നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ പ്രഫ. ടി.ജെ ജോസഫ് ‘എന്റെ മതം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.

1957 ജൂലൈ 22-ന് കോട്ടയം ജില്ലയിലെ വാര്യാനിക്കാട് എന്ന സ്ഥലത്താണ് പ്രൊഫ. ടി.ജെ. ജോസഫ് ജനിച്ചത്. പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1985-ൽ മുരിക്കാശ്ശേരി പാവനാത്മ കോളജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മൂവാറ്റുപുഴ നിർമ്മല കോളജ്, തൊടുപു ഴന്യൂമാൻ കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് മതമൗലികവാദികളുടെ ആക്രമണത്തിനിരയായി. തുടർന്ന് കോളേജിൽനിന്നും പിരിച്ചു വിടപ്പെട്ട അദ്ദേഹത്തെ 2014 മാർച്ച് 28-ന് സര്‍വീസിൽ തിരിച്ചെടുത്തു. മൂന്നു ദിവസങ്ങൾക്കു ശേഷം 2014 മാർച്ച് 31-ന് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു.

ജോസഫ്‌ സാറിനെപ്പറ്റി കേൾക്കാത്ത മലയാളികളാരും ഈ ഭൂമുഖത്തുണ്ടാകാൻ സാധ്യതയില്ല. അതിനു കാരണം ന്യൂമാൻ കോളജിൽ അനാവശ്യമായി അരങ്ങേറിയ ചോദ്യപേപ്പർ വിവാദവും അതിനെത്തുടർന്ന് മതമൗലികവാദികൾ അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയും കൈപ്പത്തി വെട്ടിമാറ്റുകയും ആ സംഭവത്തോടനുബന്ധിച്ച് അദ്ദേഹത്തിന് നേരിടേണ്ടിവന്ന പീഢാനുഭവങ്ങൾ അക്ഷരാർത്ഥത്തിൽ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുകയും ചെയ്തതുകൊണ്ടാണ്. ഒരു തെറ്റിദ്ധാരണയുടെ പേരിൽ സമാധാനത്തിന്റെ ദൂതന്മാരെന്ന് സ്വയം പ്രഖ്യാപിത ക്രിസ്തു-ഇസ്‌ലാം മതമൗലിക വാദികൾ കൈകോർത്ത് ഒരു സാധുവായ അദ്ധ്യാപകനെ എപ്രകാരമെല്ലാം ഉപദ്രവിക്കാമോ അതിലും കൂടുതലായി ഉപദ്രവിച്ച് വഴിയോരത്തിൽ തള്ളി. ‘പ്രവാചകനെ നിന്ദിച്ചു’ എന്ന പ്രചാരണത്തിന് വഴിമരുന്നിട്ട് സ്വന്തം ഗുരുവിനെ ഒറ്റിക്കൊടുത്ത ഫാദർ മാനുവൽ പിച്ചലക്കാട്ടിന് പ്രമോഷനും കിട്ടി. ഇന്നദ്ദേഹം കോളജിന്റെ വൈസ് പ്രിൻസിപ്പലാണ്. മത-രാഷ്ട്രീയ-സർക്കാർ കൂട്ടുകെട്ടിൻറെ ഭയാനകമായ ഒരു കേരള സംഭവം! മനഃസാക്ഷിയുള്ള മലയാളിക്ക് മറക്കാൻ കഴിയാത്ത സംഭവം!!

‘എൻറെ മതം’ എന്ന വിഷയമാണ് ജോസഫ് ‌സാർ അവതരിപ്പിക്കാൻ പോകുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയം അവതരിപ്പിക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹം തന്നെ തെരഞ്ഞെടുത്ത വിഷയമാണിത്. സാറിന്റെ ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന ആത്മകഥയിലെ ഒരു അധ്യായത്തിന്റെ പേര് ‘എന്റെ മതം’ എന്നാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ‘അറ്റു പോകാത്ത ഓർമ്മകൾ’ ഞാൻ പദാനുപദം വായിച്ചിട്ടുണ്ട്. ‘എന്റെ മതം’ എന്ന അദ്ധ്യായം പല തവണയും വായിച്ചു. എങ്കിലും സാറെന്താണ് പറയാൻ പോകുന്നത് എന്നുള്ളത് എനിക്കും ഒരു ഉദ്വേഗജനകമായ കാര്യമാണ്. ഇപ്രാവശ്യം അത് അങ്ങനെതന്നെ നിൽക്കട്ടെ.

മാർച്ച് 10 ബുധനാഴ്ച രാത്രി 9:00 (EST) മണിക്ക് നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

സൂം മീറ്റിംഗിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Date and Time: March 10, 2021, 09:00 PM EST (New York Time). ഇന്ത്യൻസമയം 7:30 A M March 11, 2021.

To join the Zoom Meeting, use the link below:

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment