Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ അന്താരാഷ്ട്ര വനിതാ ദിനം – ‘ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച്’ മാര്‍ച്ച് 6 ന്

March 1, 2021 , ജോഷി വള്ളിക്കളം

ഷിക്കാഗോ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം സംഘടിപ്പിക്കുന്ന ‘ബോള്‍ഡ് ഫോര്‍ ചേയ്ഞ്ച്’ മാര്‍ച്ച് 6 ശനിയാഴ്ച വൈകീട്ട് 7:00 മണിക്ക് (CST) സൂമിലൂടെ നടത്തുന്നു.

അസോസിയേഷന്റെ വനിതാ വിഭാഗം വളരെ ഊര്‍ജ്ജസ്വലതയോടെയാണ് ഷിക്കാഗോയിലെ എല്ലാ വനിതകളെയും കോര്‍ത്തിണക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് ആറിന് സൂമിലൂടെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.

പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യാതിഥിയായി ടെക്‌സസിലെ ആര്‍ക്കോള മുനിസിപ്പല്‍ കൗണ്‍സില്‍ ജഡ്ജി ജൂലി മാത്യൂ, ക്ഷണിക്കപ്പെട്ട അതിഥികളായി തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഐ.എ.എസ്, ഇരുന്നൂറോളം ഭവനങ്ങള്‍ ഭവനരഹിതരായവര്‍ക്ക് നിരവധി സംഘടനകളുടെയും സേവന തല്‍പരരായ വ്യക്തികളുടെയും സഹകരണത്തോടെ നിര്‍മ്മിച്ചു നല്‍കിയ കോളേജ് അദ്ധ്യാപിക (റിട്ട.) യും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ.എം.എസ്. സുനില്‍, ഫോമാ നാഷണല്‍ വിമന്‍സ് ചെയര്‍പേഴ്‌സണ്‍ ലാലി കളപ്പുരയ്ക്കല്‍, ഫൊക്കാന നാഷണല്‍ വിമന്‍സ് ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഫി എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍ ശോഭ ശങ്കര്‍, ഷിജി അലക്‌സ് എന്നിവരും അവര്‍ക്കുണ്ടായ അനുഭവസമ്പത്ത് എങ്ങനെ മറ്റു വനിതകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ എന്നതിനെ സംബന്ധിച്ചും ആധികാരികമായി സംസാരിക്കുന്നതാണ്.

പ്രസ്തുത പരിപാടികള്‍ക്ക് അസോസിയേഷന്‍ വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, ജനറല്‍ കോഓര്‍ഡിനേറ്റര്‍ റോസ് വടകര, കോര്‍ഡിനേറ്റര്‍മാരായ ആഗ്നസ് മാത്യു, ജെസി റിന്‍സി, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം, ഡോ. സിബിള്‍ ഫിലിപ്പ്, ഷാന മോഹന്‍, ജോമോള്‍ ചെറിയതില്‍, ശ്രീദേവി പന്തള, സൂസന്‍ ഷിബു, സാറ അനില്‍ എന്നിവരും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി-ജോഷി വള്ളിക്കളം, ട്രഷറര്‍-മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ്-ബാബു മാത്യു, ജോയിന്റ് സെക്രട്ടറി-സാബു കടപ്പുറം, ജോയിന്റ് ട്രഷറര്‍-ഷാബു മാത്യു എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

എല്ലാ മലയാളി സുഹൃത്തുക്കളെയും വനിതാ ദിന പരിപാടിയിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.

www.chicagomalayaleeassociation.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top