
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി പാലക്കാട് ഫൈൻ സെൻ്ററിൽ സംഘടിപ്പിച്ച തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണ സംഗമത്തിൽ എഴുത്തുകാരൻ പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു
പാലക്കാട്: തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനം പാലക്കാട് ഫൈൻ സെന്ററിൽ ചേർന്നു. എഴുത്തുകാരൻ പി.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
സംഘ്പരിവാർ ഭീഷണി ഏറ്റവും വലിയ അധികാര പാരമ്യത്തിൽ നിൽക്കുന്ന കാലത്ത് തെന്നിലാപുരം രാധാകൃഷ്ണന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളും പ്രവർത്തനങ്ങളും നമ്മുടെ പോരാട്ടങ്ങൾക്ക് കരുത്ത് നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തിന്റെ നിലപാടുകളിൽ ചോർച്ച സംഭവിച്ചെന്നും പിണറായി വിജയൻ മോഡിക്കെതിരെ ഒന്നും പറയുന്നില്ലെന്നും പി.സുരേന്ദ്രൻ സൂചിപ്പിച്ചു. അനുസ്മരണ സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
ഇടതുപക്ഷവും സിപിഎമ്മും കേവലം ഭരണ തുടർച്ചക്ക് വേണ്ടി സംഘ്പരിവാറിന്റെ വംശീയ ധ്രുവീകരണ രാഷ്ട്രീയം ഏറ്റെടുത്ത് കേരളത്തിന്റെ മതേതര പാരമ്പര്യം തകർക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ, തെന്നിലാപുരത്തിന്റ സഹോദരൻ തുളസി തെന്നിലാപുരം, എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറർ പി.ലുക്മാൻ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് പറളി, പി.വി വിജയരാഘവൻ, എം.പി മത്തായി മാസ്റ്റർ, എം.ദിൽഷാദലി, ജില്ല കമ്മിറ്റി അംഗം കെ.വി.അമീർ,ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി അജിൻഷ നൗഷാദ്, വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് എന്നിവർ സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply