ഹൃദയാഘാതം മൂലം മലയാളി നഴ്സ് റിയാദില്‍ മരണപ്പെട്ടു

റിയാദ്: പന്തളം സ്വദേശി തലയോലപ്പറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ഹൃദയാഘാതം മൂലം റിയാദിലെ ദല്ല ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ഒരു മാസം മുമ്പാണ് രാജിമോള്‍ പുതിയ വിസയില്‍ നാട്ടില്‍ നിന്ന് സൗദിയിലെത്തിയത്. ദല്ല ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭർത്താവ്: എം.ആർ. അഖിൽ. പിതാവ്: രാമചന്ദ്രൻ, മാതാവ്: വിജയമ്മ

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റിയാസ് സിയാംകണ്ടം എന്നിവർ രംഗത്തുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment