Flash News

വിശപ്പിന്റെ വിളി..!!; പട്ടിണി കിടന്ന് വലഞ്ഞ യുവാവ് മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

March 2, 2021

കോട്ടയം: പട്ടിണി കിടന്ന് വിശന്നു വലഞ്ഞ യുവാവ് ഗത്യന്തരമില്ലാതെ മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കോട്ടയം മെഡിക്കല്‍ കോളജ് കപ്പേള ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കോതമംഗലം മാമലക്കണ്ടം സ്വദേശി അരുണ്‍ കുമാറാണ് (27) ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ടവറിനു മുകളില്‍ ഏകദേശം 40 അടിയോളം കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും, ഗാന്ധിനഗര്‍ പോലീസെത്തി അഗ്നിശമന സേനയെ വിളിച്ചു വരുത്തുകയും യുവാവിനെ അനുനയിപ്പിച്ച്‌ താഴെയിറക്കുകയായിരുന്നു.

ദിവസങ്ങളോളമായ് ജോലിയില്ലെന്നും പട്ടിണിയാണെന്നും യുവാവ് പറഞ്ഞു. താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ആത്മഹത്യ ചെയ്യുമെന്ന് തന്നെ യുവാവ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പൊലീസ് ഉപദ്രവിക്കില്ലെന്നു ഉറപ്പു നല്‍കിയാല്‍ ഇറങ്ങാമെന്നു പറഞ്ഞു. ഏഴരയോടെ താഴെയിറങ്ങിയ യുവാവിന് പോലീസ് സമീപത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കി.

ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാതെ അരുണ്‍കുമാറിനെ പരിചയമുള്ള ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം പറഞ്ഞുവിട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top