Flash News

ജോസഫ് ഉഴുത്തുവാല്‍ (86) ന്യൂയോര്‍ക്കില്‍ നിര്യാതനായി

March 2, 2021 , ജോയിച്ചന്‍ പുതുക്കുളം

വൈറ്റ് പ്ലെയിന്‍സ് (ന്യൂയോര്‍ക്ക്): പാലാ കാരൂര്‍ ഉഴുത്തുവാല്‍ പരേതരായ തോമസ് – മറിയം ദമ്പതികളുടെ മകന്‍ ജോസഫ് ഉഴുത്തുവാല്‍ (86) ഫെബ്രുവരി 26-നു വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് നിര്യാതനായി. 44 വര്‍ഷമായി ന്യൂയോര്‍ക്ക് എല്‍‌മ്‌സ്ഫോര്‍ഡില്‍ താമസക്കാരനായിരുന്നു.

ഭാര്യ: പാലാ കല്ലറയ്ക്കല്‍ കുടുംബാംഗം ആന്‍ ഉഴുത്തുവാല്‍.

മക്കള്‍: ജയിംസ് ഉഴുത്തുവാല്‍ (കലിഫോര്‍ണിയ), ജോണ്‍ ഉഴുത്തുവാല്‍ (ഹൂസ്റ്റണ്‍), തോമസ് ഉഴുത്തുവാല്‍ (ന്യൂയോര്‍ക്ക്).

മരുമക്കള്‍: ജീന, ലീസ, നീലാ മെത്ഗഡ്. ഏഴു പേരക്കുട്ടികളുണ്ട്.

ഗുജറാത്തിലെ ആനന്ദില്‍ ജെസ്യൂട്ട് സഭാ മിഷനില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അമേരിക്കയില്‍ എത്തിയത്.

പൊതുദര്‍ശനം: മാര്‍ച്ച് 4 വ്യാഴാഴ്ച 3:00 മണിമുതല്‍ 5:00 മണി വരെയും, 6:00 മണിമുതല്‍ രാത്രി 8:00 മണി വരെയും ബെല്ലാര്‍ഡ് ഡുറന്റ് ഫ്യൂണറല്‍ ഹോമില്‍ (Ballard- Durand Funeral Home, 72 East Main Street, Elmsford).

സംസ്കാര ശുശ്രൂഷകള്‍: മാര്‍ച്ച് 5 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ (59 East Main Street, Elmsford ) ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Avenue, White Plains) സംസ്ക്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഉഴുത്തുവാല്‍ 917 488 3971.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top