Flash News

യുഎസ് ക്യാപിറ്റോള്‍ കലാപകാരികൾ ആന്റിഫ പ്രസ്ഥാനത്തിൽ പെട്ടവരാണെന്ന് തെളിവുകളില്ല: എഫ്ബിഐ

March 2, 2021

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വലതുപക്ഷ അനുഭാവികൾ ആന്റിഫയില്‍ പെട്ടവരാണെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ് വ്രെ ചൊവ്വാഴ്ച വിശദീകരിച്ചു.

യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ മുമ്പാകെ നല്‍കിയ സാക്ഷ്യപത്രത്തിലാണ് വ്രെ ഇക്കാര്യം സൂചിപ്പിച്ചത്. ജനുവരി 6 ന് നടന്ന കലാപകാരികളുടെ നടപടികളെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ് ബി ഐ) “ആഭ്യന്തര ഭീകരത” എന്നാണ് കണക്കാക്കുന്നതെന്നും, അക്രമത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും വ്രെ പറഞ്ഞു. “അതിനർത്ഥം ഞങ്ങൾ അന്വേഷിക്കുന്നില്ലെന്നും അന്വേഷണം നിര്‍ത്തിവെച്ചു എന്നുമല്ല … ഇപ്പോള്‍ ഞങ്ങളുടെ കൈയ്യില്‍ തെളിവുകളൊന്നുമില്ല,” വ്രെ കൂട്ടിച്ചേര്‍ത്തു. വ്രെയുടെ ആദ്യ സാക്ഷ്യമാണ് ചൊവ്വാഴ്ച സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ മുമ്പാകെ വെളിപ്പെടുത്തിയത്.

ഗൂഢാലോചന മുതൽ പോലീസിനെ ആക്രമിക്കുക, കോൺഗ്രസിനെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് മുന്നൂറിലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപത്തിൽ അഞ്ച് പേരാണ് മരിച്ചത്.

തീവ്ര വലതുപക്ഷ പ്രൗഡ് ബോയ്സുമായി ബന്ധപ്പെട്ട 18 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ “ഓത്ത് കീപ്പേഴ്സ് (Oath Keepers)” എന്നറിയപ്പെടുന്ന സർക്കാർ വിരുദ്ധ മിലിഷ്യയുമായി ബന്ധമുള്ള ഒമ്പത് പേര്‍ക്കെതിരെ ക്യാപിറ്റോള്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന് കേസെടുത്തിട്ടുണ്ട്.

കലാപകാരികൾ യഥാർത്ഥത്തിൽ ആന്റിഫയിൽ നിന്നുള്ള ട്രംപ് അനുഭാവികളാണെന്ന് ട്രംപിനെ അനുകൂലിക്കുന്നവർ നിരന്തരം പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിവരം തെറ്റാണെന്ന് വ്രെ നിയമസഭാംഗങ്ങളോട് പറഞ്ഞു.

നേരെമറിച്ച്, നിരവധി കലാപകാരികൾ തീവ്ര വലതുപക്ഷ മിലിഷിയ പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അല്ലെങ്കിൽ വംശീയ പ്രത്യയശാസ്ത്രങ്ങളാൽ പ്രചോദിതരായവരായിരുന്നു. എന്നാൽ ആരും ഇടതുപക്ഷ ഗ്രൂപ്പുകളിൽ പെട്ടവരല്ല.

ക്യാപിറ്റൽ പോലീസ് ഓഫീസർ ബ്രയാൻ സിക്ക്നിക്കിന്റെ മരണത്തിലും, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ദേശീയ കമ്മിറ്റികളുടെ ആസ്ഥാനത്തിന് പുറത്ത് കണ്ടെത്തിയ പൈപ്പ് ബോംബുകൾ സ്ഥാപിച്ചതിന് ഉത്തരവാദികളാരേയും എഫ്ബിഐ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സിക്നിക്കിന്റെ മരണകാരണം വെളിപ്പെടുത്താൻ കഴിയില്ലെന്നും അതേക്കുറിച്ച് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്രേ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top