ടൊറാന്റോ (കാനഡാ): ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായി, നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന തണൽ കാനഡയുടെ ഈ വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഫെബ്രുവരി 20ന് വൈകിട്ട് 5 മണിക്ക് സൂം മീറ്റിംഗ് വഴി നടത്തിയ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസ്തുത യോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും വരവ് ചിലവ് കണക്കുകൾ പാസാക്കുകയും ചെയ്തു.
ദാരിദ്ര്യത്തിലും രോഗത്താലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങായാണ് തണൽ കാനഡ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാനഡയിലും കേരളത്തിലുമായി 26 വ്യക്തികൾക്കും അവരുടെ കുടുംബത്തിനും ഏകദേശം ആറ് ലക്ഷം രൂപ നൽകി സഹായിക്കുവാൻ തണൽ കാനഡയ്ക്ക് സാധിച്ചു എന്നത് ചാരിതാർഥ്യം നൽകുന്ന വസ്തുതയാണ്. അംഗങ്ങൾ മാസംതോറും നൽകുന്ന 10 ഡോളർ സമാഹരിച്ചാണ് ഇതിനാവശ്യമായ പണം സ്വരൂപിക്കുന്നത്.
തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ: ജോൺസൻ ഇരിമ്പൻ – പ്രസിഡന്റ്, ജോയ് വര്‍ഗീസ് – വൈസ് പ്രസിഡന്റ്, ജോഷി കൂട്ടുമ്മേൽ – ജനറൽ സെക്രട്ടറി, ജോൺ ജോസഫ് – ജോയിന്റ് സെക്രട്ടറി, തോമസ് ചാലിൽ – ട്രഷറര്‍, ബിജു സെബാസ്റ്റ്യൻ – ജോയിന്റ് ട്രഷറര്‍. കൂടാതെ, ജോമി ജോർജ് , നിഷ മേച്ചേരി, ജെറിൻ രാജ്, മാത്യു മണത്തറ, ബിനോയ് തോമസ്, ജോജി ജോസഫ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
ജോസ് തോമസ്, ബിജോയ് വര്‍ഗീസ്, ജോഷി കൂട്ടുമ്മേൽ, ജോസഫ് തോമസ്, ജോസഫ് ഓലേടത്ത്, ജോൺസൻ ഇരിമ്പൻ എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. ചെറിയാൻ മാത്യു ഇന്റേണല്‍ ഓഡിറ്ററും, തോമസ് ആലുംമൂട്ടിൽ എക്സ്ടേണല് ഓഡിറ്ററും ആയിരിക്കും.
തണൽ കാനഡയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരെ ഈ വലിയ സംരംഭത്തിലേക്കു സ്വാഗതം ചെയ്യുന്നു. താത്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 647-856-9965, 647-531-8115, 416-877-2763, 647-996-3707.
Email: thanalcanada@gmail.com
Web: www.thanalcanada.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply