Flash News

രണ്ടാമത് മലയാള കാവ്യ സംഗീതിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

March 3, 2021 , കാരൂര്‍ സോമന്‍

കഴിവുകൾ ഏറെയുണ്ടായിട്ടും അജ്ഞാത കാരണങ്ങളാൽ തമസ്കരിക്കപ്പെടുന്ന അസാമാന്യ കലാ സാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പൊതുസമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന സദുദേശ്യത്തോടെ രണ്ടു വർഷത്തിൽ ഒരിക്കൽ ദേശീയാടിസ്ഥാനത്തിൽ മലയാള കാവ്യ സംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന, സംഗീത സാഹിത്യ മത്സരത്തിൽ വിജയികളായവർക്ക് വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ഫോറത്തിന് മുൻപിൽ വന്ന അപേക്ഷകരുടെ കഴിഞ്ഞ കാല സാഹിത്യ – സംഗീത – സാംസ്കാരിക സംഭാവനകൾ കൂടി പരിഗണിച്ചാണ് ഈ അവാർഡ്കൾ നൽകുന്നത്.

മികച്ച സംഗീത സംവിധായകനുള്ള മലയാള കാവ്യ സംഗീതിക ത്യാഗരാജ സംഗീതരത്ന ദേശീയ പുരസ്‌കാരത്തിന് ആര്‍.സി. അനീഷും, മികച്ച പിന്നണി ഗായകനുള്ള ശ്രീ പുരന്തരദാസ സംഗീതരത്ന ദേശീയ പുരസ്‌കാരത്തിന് ഷൈൻ ഡാനിയേലും, മികച്ച കവിക്കുള്ള ബിഎസ്‌ആര്‍ മെമ്മോറിയൽ ദേശീയ കാവ്യ പ്രതിഭാ പുരസ്‌കാരം ഗിരീഷ് മുഖത്തലയും, മികച്ച കഥാകൃത്തായി ബി‌എസ്‌ആര്‍ മെമ്മോറിയൽ ദേശീയ അക്ഷരപ്രതിഭാ പുരസ്‌കാരം അപ്പു മുട്ടറയും അർഹരായി.

ചടങ്ങിൽ ഉപമ, അമാനുട എന്നീ ചിത്രങ്ങളിലൂടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ നവാഗത സംവിധായകൻ എസ് എസ് ജിഷ്ണുദേവ്, മലയാള നാടകവേദിയിലെ വേറിട്ട ശബ്ദവും അഭിനയ പ്രതിഭയും യുവ സംഗീതജ്ഞനുമായ സന്ദീപ് കുമാർ പന്തളം എന്നിവർക്ക് യഥാക്രമം മലയാള കാവ്യ സംഗീതിക സ്പെഷ്യൽ ജൂറി പുരസ്‌കാരവും, പദ്മശ്രീ തിലകൻ സ്മാരക സ്പെഷ്യൽ ജൂറി പുരസ്‌കാരവും നൽകും.

മികച്ച വിദ്യാർത്ഥി കലാപ്രതിഭകൾക്കുള്ള കലാതിലകം, കലാകോകിലം പുരസ്‌കാരങ്ങൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എസ് എസ് ഐശ്വര്യ ദത്തിനും, ഹൈസ്കൂൾ വിഭാഗത്തിൽ ആൻസി സാഗറിനും സമ്മാനിക്കും.

പ്രശസ്ത സിനിമാ പിന്നണി ഗാനരചയിതാവും, തിരക്കഥാകൃത്തും, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ടെലിവിഷൻ അവതാരകനുമായ ബി ആര്‍ പ്രസാദ് ചെയർമാനും, കഥാകൃത്തും, കവിയും സിനിമാ പിന്നണി ഗാനരചയിതാവും റോം അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജേതാവുമായ ആര്‍ എസ് ദീപു ചടയമംഗലം, ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ സബീഷ് ബാല, റീൽസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്‌കാര ജേതാവും, നടനും നിർമ്മാതാവുമായ അൻസാർ മുംബൈ, സിനിമാ സംഗീത സംവിധായകൻ എം പി ശബരീഷ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് എൻട്രികൾ പരിശോധിച്ച് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്.

3001 രൂപയും പ്രശസ്തി പത്രവും, ഫലകവും, സ്വർണ്ണമെടലും അടങ്ങുന്നതാണ് അവാർഡ്.

2021 മാർച്ച്‌ 6 ന് തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സെന്റ് കൃസോസ്റ്റം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന വിജയോത്സവ ചടങ്ങിനൊടനുബന്ധിച്ചു മലങ്കര ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. അബൂൻ തോമസ് മാർ യൂബിയസ് മലയാള ചലച്ചിത്ര സംഗീത അവാർഡുകള്‍ സമ്മാനിക്കും.

സിനിമാ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ ചടങ്ങ് ഉത്ഘാടനം ചെയ്യും. ബാലരാമപുരം വൈദിക ജിലാ കറസ്പോൺഡന്റ് ഫാ. ഷീൻ പാലക്കിഴി, സ്കൂൾ ഹെഡ്മിസ്ട്രസ്, പിടി‌എ പ്രസിഡന്റ്, സിനിമാ പിന്നണി ഗാനരചയിതാവും, മലയാള കാവ്യ സംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറം ചെയർമാനുമായ ആര്‍ എസ് ദീപു ചടയമംഗലം തുടങ്ങിയവർ സംബന്ധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top