Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

ഡൽഹി വംശഹത്യ: ഹിന്ദുത്വ ദേശീയതയുടെ ചരിത്രം വർത്തമാനം എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു

March 3, 2021 , അജ്മല്‍ തോട്ടോളി

മലപ്പുറം: ഹിന്ദുത്വ ദേശീയതയുടെ ചരിത്രം വർത്തമാനം എന്ന വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാനൽ ചർച്ച സംഘടിപ്പിച്ചു.

ന്യൂനപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളെ ഹിന്ദുത്വ അക്രമികളുടെ ഹിംസയോട് സമീകരിക്കുന്നതാണ് സെക്യുലർ പ്രിവിലേജുള്ള മതേതര-ലിബറൽ സമൂഹത്തിന്റെ നിലപാടുകളെല്ലാം. ഇത്തരം നിലപാടുകൾ ഇവിടത്തെ വംശഹത്യ പദ്ധതികളുടെ ആക്കം കൂട്ടുന്നു.

ഇന്ത്യയിൽ നടന്ന എല്ലാ വംശഹത്യാ കൂട്ടക്കൊലകൾക്കും ഒരു പൊതു സ്വഭാവമുണ്ട്.ഭരണകൂട പിന്തുണയോടേയും പിൻബലത്തിലുമാണ് എല്ലാ വംശഹത്യാ കൂട്ടക്കൊലകളും നടന്നത്.ഇതിന് ഇന്ത്യൻ ആധുനിക ദേശ രാഷ്ട്രങ്ങൾ അപരവത്കരിച്ചും പുറന്തള്ളിയും രൂപപ്പെടുത്തുന്നതിനുള്ള ശക്തമായ ഉദാഹരണമാണ് ഇന്ത്യയിൽ നടക്കുന്ന വംശഹത്യകൾ. ഇതിനെതിരെ നിരന്തരമായി പ്രതിഷേധങ്ങളും പോരാട്ടങ്ങളും നടത്തുമ്പോൾ തന്നെ ഇന്ത്യൻ മുസ്ലിമിന്റെ ജാതി-മത ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കാൻ, ഇന്ന് നിലവിലുള്ള കൊളോണിയൽ – സവർണ -ലിബറൽ പദാവലികൾക്കപ്പുറത്ത് മുസ്ലിം വംശഹത്യ എന്ന അപകടത്തെ സങ്കീർണമായി സ്ഥാനപ്പെടുത്തുന്നത് പ്രധാനമാണ്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഷമീമ സക്കീർ നിയന്ത്രിച്ച ചർച്ചയിൽ മാധ്യമം ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്ന, ഡൽഹിയിലെ പൗരത്വ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ജാമിയ മില്ലിയ വിദ്യാർത്ഥിനി ആയിഷ റെന്ന, ഡൽഹി ജാവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥി ഹിഷാമുൽ വഹാബ്, ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർത്ഥി ജിയാദ് ഹുസ്സൈൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തശരീഫ് കെ.പി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് , ഹിബ വി, ഇൻസാഫ് കെ.കെ, അജ്മൽ തോട്ടോളി, സുമയ്യ ജാസ്മിൻ, ഷരീഫ് സി.പി, ഹാദി ഹസൻ, അജ്മൽ കോഡൂർ, സാബിഖ് വെട്ടം, ഷബീർ പി.കെ അഡ്വ.മസൂദ് അലി, അനസ് മൻസൂർ, അബ്ദുൽ ബാസിത്, നഹ്‌ല മുഹമ്മദ്, ഷാറൂൻ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top