Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

ഹാത്രാസ്: മണ്ഡലങ്ങളിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

March 3, 2021 , ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

പാലക്കാട്: യു.പിയിലെ ഹാത്രാസില്‍ പീഡനത്തിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീപീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി ആദിത്യനാഥ് സർക്കാറിൻ്റെ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ പ്രകടനങ്ങളും ആലത്തൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ചത്വരവും സംഘടിപ്പിച്ചു. സംഘ്പരിവാറിൻ്റെ ‘റേപ്പ് സ്റ്റേറ്റ്’ നിർമിതിക്കെതിരെ പ്രതിഷേധ പരിപാടികളിൽ വ്യത്യസ്ത ആവിഷ്ക്കാരങ്ങൾ സംഘടിപ്പിച്ചു. ആലത്തൂരിലെ പ്രതിഷേധ ചത്വരത്തിൽ ബോർഡ് സ്ഥാപിച്ച് സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിനെതിരെ പൊതുജനങ്ങളുടെ പ്രതിഷേധങ്ങൾ എഴുതിപ്പിക്കുകയും ഒപ്പുശേഖരണം നടത്തുകയും ചെയ്തു. പ്രതിഷേധ പ്രകടനങ്ങളിൽ യോഗിയുടെ കോലം കത്തിച്ചു.

വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി ജില്ലാ മണ്ഡലം നേതാക്കൾ സംസാരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top