Flash News

ദക്ഷിണ സുഡാൻ വിമാനാപകടത്തിൽ 10 പേർ മരിച്ചു

March 3, 2021

ദക്ഷിണ സുഡാനിലെ ജോങ്‌ലെയ് സംസ്ഥാനത്ത് എയർസ്ട്രിപ്പിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 10 പേർ മരിച്ചുവെന്ന് മേഖലാ ഗവർണറും എയർലൈനും അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ പിയേരിയിലെ എയർസ്ട്രിപ്പിൽ നിന്ന് ജുബയിലേക്കുള്ള യാത്രയിലാണ് വിമാനം തകര്‍ന്നു വീണത്. മരണപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 24 പേർ വരെ വിമാനത്തിൽ ഉണ്ടായിരിക്കാമെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണ സുഡാൻ സുപ്രീം എയർലൈനിന്റെ വിമാനാപകടത്തിന്റെ (എച്ച്കെ -4274) വാർത്ത വളരെയധികം ഞെട്ടലോടെയാണ് കേട്ടതെന്ന് ഗവർണർ ഡെനെ ജോക്ക് ചാഗോർ പറഞ്ഞു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

വിമാനത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്ന് സൗത്ത് സുപ്രീം എയർലൈൻസ് ഡയറക്ടർ അയി ഡുവാങ് അയ്യൂ പറഞ്ഞു. “എന്നാൽ ആദ്യം ഞങ്ങളെ അറിയിച്ചത് 11 പേർ വിമാനത്തിലുണ്ടായിരുന്നു എന്നതാണ്,” അദ്ദേഹം പറഞ്ഞു. അപകട സ്ഥലത്തേക്ക് അന്വേഷണ സംഘത്തെ അയക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top