ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്കിന്റെ എഡ്യൂക്കേഷണല്‍ ഇവന്റ് ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ (ന്യൂയോര്‍ക്ക് സമയം ) സൂമിലൂടെ സംഘടിപ്പിക്കുന്നു. “കോവിഡ് 19 സൈക്കോളജിക്കല്‍ ഇംപാക്റ്റ് ഓണ്‍ ഓണ്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ ബീയിംഗ്” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സൈക്യാട്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റെജി ആറ്റുപുറത്ത് പ്രഭാഷണം നടത്തും.
മുന്‍ നഴ്സിംഗ് അസോസിയേഷന് ഭാരവാഹി ലീലാമ്മ അപ്പുക്കുട്ടന്റെ പുത്രനാണ് ഡോ. റെജി. സെമിനാറിന്റെ പാനലിസ്റ്റുകള്‍ ഷൈല റോഷിന്, ജയാ തോമസ് എന്നിവരായിരിക്കും. പരിപാടിയുടെ എം സി ആയി ജെസ്സി കുര്യന് പ്രവര്‍ത്തിക്കും. മഹാമാരി പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ സമയത്ത് മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന മാനസിക ആഘാതത്തെക്കുറിച്ചും പരിഹാരത്തെ കുറിച്ചും സെമിനാറില്‍ ചര്‍ച്ച നടത്തും. സെമിനാറില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ക്ക് 2 മണിക്കൂര്‍ കോണ്ടാക്ട് ഹവേഴ്സ് ലഭിക്കുന്നതായിരിക്കും.
എല്ലാവരും ഈ സൂം മീറ്റിംഗിലേക്കു രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കണമെന്ന് നഴ്സസ് അസ്സോസിയേഷന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അന്ന ജോര്‍ജ് (പ്രസിഡന്റ്) 646 732 6143, ഷൈല പോള്‍ (പി ആര് ഒ) 516 417 6393.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply